Latest NewsNewsSaudi ArabiaInternationalGulf

കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 49 പുതിയ കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 45 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 37 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ചൊവ്വാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: അന്‍സിയും അഞ്ജനയും അപകടത്തിൽപ്പെട്ട കാറില്‍ വീര്യം കൂടിയ ബിയർ ബ്രോക്കോഡിന്റെ കുപ്പി

5,48,711 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,37,659 പേർ രോഗമുക്തി നേടി. 8,798 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 59 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. അതേസമയം രാജ്യത്ത് 46,070,114 കോവിഡ് വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു.

Read Also: തെക്കന്‍ കേരളത്തില്‍ മഴ കനക്കും: ഇന്ന് ഏഴു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button