തിരുവനന്തപുരം: മലബാര്‍ എക്‌സ്പ്രസില്‍ യുവതിക്ക് നേരെ യുവാക്കളുടെ അതിക്രമം. തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും മർദിക്കാന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കളെ റെയില്‍വേ പ്രൊട്ടക്ഷന്‍ പൊലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് പുതിയറ സ്വദേശി അജല്‍ കെ, ചേവയൂര്‍ സ്വദേശി അതുല്‍ എന്നിവരാണ് പിടിയിലായത്.
തിരുവനന്തപുരത്ത് നിന്ന് ജോലി കഴിഞ്ഞ് മലബാര്‍ എക്‌സ്പ്രസ്സില്‍ വര്‍ക്കലയിലേക്ക് പോകുകയായിരുന്ന യുവതിയോട് ട്രയിനില്‍വെച്ച് യുവാക്കള്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ റെയില്‍വെ ഉദ്യോഗസ്ഥനായ യുവതിയുടെ ഭര്‍ത്താവ് യുവാക്കളെ ചോദ്യം ചെയ്തു. ഇതോടെ യുവാക്കള്‍ ഇരുവരെയും ആക്രമിക്കുകയായിരുന്നു എന്നാണ് ദമ്പതികളുടെ മൊഴി.
Read Also: ‘വരൂ എന്റെ പാര്‍ട്ടിയില്‍ ചേരൂ’: മോദിയെ തന്റെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ഇസ്രായേൽ
ഇതിനിടെ സംഭവമറിഞ്ഞ് ആക്രമണം തടയാനെത്തിയ റെയില്‍വേ പൊലീസുകാരെയും യുവാക്കള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇതോടെ ബലം പ്രയോഗിച്ചാണ് അക്രമികളെ പൊലീസ് കീഴ്‌പ്പെടുത്തിയത്. കൊല്ലം റെയില്‍വേ പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനക്കു ശേഷം കോടതിയില്‍ ഹാജരാക്കും.
Post Your Comments