Latest NewsNewsInternational

‘അധ്യാപിക ആകാനായിരുന്നു ആഗ്രഹം’: 9 ആം വയസിൽ 55 കാരന് വിൽക്കപ്പെട്ട അഫ്ഗാൻ പെൺകുട്ടി പറയുന്നു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി പിഞ്ച് പെൺകുഞ്ഞുങ്ങളെ വൃദ്ധന്മാർക്ക് വിവാഹം കഴിച്ചു നൽകേണ്ട ഗതികേടിലാണ് മാതാപിതാക്കൾ. അംഗങ്ങൾ കൂടുതലുള്ള കുടുംബങ്ങളിലാണ് ഇത്തരം ദയനീയ അവസ്ഥ കൂടുതലുള്ളത്. കൂട്ടുകാരോടൊപ്പം കളിച്ച് ചിരിച്ച് നടക്കേണ്ട പ്രായത്തിൽ വയസ്സനായ ആളെ വിവാഹം കഴിക്കേണ്ട ഗതികേടിലാണ് ഇവിടുത്തെ പെൺകുഞ്ഞുങ്ങൾ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ മറ്റ് കുട്ടികളെ സംരക്ഷിക്കാൻ മാതാപിതാക്കൾക്ക് മുൻപിൽ മറ്റൊരു വഴിയില്ലാതെ വരികയാണ്.

വയസ്സനായ ആളുടെ ഭാര്യയായി പോകേണ്ടി വന്ന പർവാന മാലിക് എന്ന പെൺകുട്ടിയുടെ കുടുംബത്തിന് പറയാനുള്ളത് ഹൃദയഭേദകമായ ജീവിതകഥയാണ്‌. ഒമ്പതുകാരിയായ പർവാനയെ അമ്പത്തിയഞ്ചുകാരനായ ഖുർബാന് ഇക്കഴിഞ്ഞ മാസമാണ് മാതാപിതാക്കൾ വിറ്റത്. മാധ്യങ്ങൾ ഇത് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. എട്ട് അംഗങ്ങളുള്ള കുടുംബത്തിന് മുന്നോട്ട് പോകാൻ ബുദ്ധിമുട്ട് ആയതോടെയാണ് മകളെ വിൽക്കാൻ തീരുമാനിച്ചതെന്ന് പിതാവ് അബ്ദുൾ മാലിക് പറയുന്നു. തന്റെ പന്ത്രണ്ടുകാരിയായ മകളെ പണം വാങ്ങി മറ്റൊരാൾക്ക് വിറ്റത് കുറച്ച് മാസങ്ങൾക്ക് മുൻപായിരുന്നു. എന്നാൽ, മൂത്തമകളെ വിറ്റതിലൂടെ കിട്ടിയ പണം ഒന്നിനും തികയാതെ വന്നതോടെയാണ് രണ്ടാമത്തെ കുഞ്ഞിനെയും വിൽക്കേണ്ടി വന്നത്.

Also Read:എളുപ്പത്തിൽ തയ്യാറാക്കാം ഈ ഉണക്കച്ചെമ്മീന്‍ കട്‌ലറ്റ്

തനിക്ക് അധ്യാപികയാവാൻ ആയിരുന്നു മോഹമെന്ന് പർവാന പറയുന്നു. പർവാനയെപ്പോലെ നിരവധി പെൺകുട്ടികൾ കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം ബലിയാടാക്കപ്പെടുന്നുണ്ടെന്നാണ് അഫ്​ഗാനിൽ നിന്നു പുറത്തുവരുന്ന വാർത്തകൾ. താലിബാൻ ഭരണം അഫ്ഗാനിസ്ഥാനിലെ ഗ്രാമീണ ജീവിതങ്ങളെ അത്രമേൽ തകർത്തു കളഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, തകർച്ചയുടെ വക്കിൽ നിൽക്കുന്ന അഫ്ഗാനിസ്ഥാൻ സമ്പദ്ഘടനയെ കൂടുതൽ തകർച്ചയിലേക്ക് തള്ളിവിടുന്ന തീരുമാനവുമായി താലിബാൻ. രാജ്യത്ത് വിദേശ കറൻസിയുടെ ഉപയോഗം നിരോധിച്ചു കൊണ്ട് താലിബാൻ ഉത്തരവിറക്കി. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടി ഉണ്ടാകുമെന്നും താലിബാൻ അറിയിച്ചു. ഇത് തകർന്നിരിക്കുന്ന അഫ്ഗാൻ ജനതയെ വീണ്ടും തകർച്ചയിലേക്ക് തള്ളിവിടുന്ന നടപടിയാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button