ഇസ്ലാമാബാദ്: പാക് അധീന കശ്മീരിൽ ഉണ്ടായ വാഹനാപകടത്തിൽ 22 പേർ മരിച്ചു. അപകടത്തിൽ പെട്ട വാനിൽ നാൽപ്പത് പേരുണ്ടായിരുന്നു. ബലോചിൽ നിന്ന് റാവൽപ്പിണ്ടിയിലേക്ക് പോകുകയായിരുന്ന വാൻ ഏഴ് കിലോമീറ്റർ പിന്നിട്ടപ്പോൾ നിയന്ത്രണം തെറ്റി കുന്നിൽ ഇടിച്ച് കൊക്കയിലേക്ക് മറിയുകയായിരുന്നു.
Also Read:കാബൂൾ ഭീകരാക്രമണം: മുതിർന്ന താലിബാൻ കമാൻഡർ കൊല്ലപ്പെട്ടു
അരക്കിലോമീറ്റർ താഴ്ചയിലേക്കാണ് വാൻ മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കൊല്ലപ്പെട്ട 21 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.
പാകിസ്ഥാനിലെ ഗ്രാമപ്രദേശങ്ങളിലെ റോഡുകളുടെ ശോചനീയാവസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പരാതിപ്പെടുന്നതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം അപകടങ്ങൾ ഇവിടെ പതിവാണെന്നും ഇവർ പറയുന്നു.
Post Your Comments