ബോളിവുഡ് സൂപ്പർ നടിയായി ഐശ്വര്യ റായ് വളരുന്നതിന് മുന്നേ തന്നെ താരം ‘ലോകസുന്ദരിപ്പട്ടം’ കിട്ടി ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ചിരുന്നു. താരത്തെ കുറിച്ചുള്ള ഓരോ വാർത്തകളും പെട്ടന്ന് തന്നെയാണ് ചർച്ചയാകുന്നത്. അത്തരത്തിൽ ലോകമെങ്ങുമുള്ള ഐശര്യയുടെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് പാക് മാധ്യമം ഒരു വാർത്ത പുറത്തുവിട്ടു ‘ഐശ്വര്യ റായ് ആത്മഹത്യ ചെയ്തു’ എന്നായിരുന്നു ആ വ്യാജ വാർത്ത.
Also Read:ഉപതെരഞ്ഞെടുപ്പ് : കർണാടകയിലും മധ്യപ്രദേശിലും അസമിലും തെലങ്കാനയിലും ഉൾപ്പെടെ ബിജെപി ലീഡ് ചെയ്യുന്നു
ലോകമെമ്പാടുമുള്ള ആരാധകരെയാകെ പിടിച്ചുലച്ചതായിരുന്നു ആ വ്യാജ വാര്‍ത്ത. സംഭവം നടക്കുന്നത് 2016 ലാണ്. ഭർത്താവ് അഭിഷേക് ബച്ചനുമായുള്ള ദാമ്പത്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഐശ്വര്യ റായ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു ആ വാര്‍ത്ത. പാക് മാധ്യമമായിരുന്നു ആരാധകരെ ഞെട്ടിച്ചുകളഞ്ഞ ആ വ്യാജ വാര്‍ത്തയുടെ പിന്നില്‍. വാർത്തയ്‌ക്കൊപ്പം ഐശ്വര്യയെ ചികിത്സിച്ച ഡോക്ടറുടേതെന്ന തരത്തില്‍ ഒരു വ്യാജ പ്രതികരണവും ഇവർ നൽകിയിരുന്നു.
‘എന്നെ മരിക്കാന്‍ വിടൂ, ഇതുപോലെ പരിതാപകരമായൊരു ജീവിതം ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നത് ആണെ’ന്ന് ഐശ്വര്യ തന്നോട് പറഞ്ഞുവെന്ന് ഡോക്ടര്‍ പറഞ്ഞതായായിരുന്നു റിപ്പോര്‍ട്ട്. വാർത്ത പുറത്തുവന്നപ്പോൾ ഐശ്വര്യയും ഭർത്താവും ഒരുമിച്ചായിരുന്നു. ഇത്തരം വ്യാജ വാർത്തയുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് ഇന്നും വ്യക്തമല്ല. ഐശ്വര്യയുടെ പിറന്നാളുമായി ബന്ധപ്പെട്ട് ഈ വ്യാജ വാർത്ത വീണ്ടും സോഷ്യൽ മീഡിയ ചർച്ചയാക്കുകയായിരുന്നു.
Post Your Comments