അങ്കാറ : തുർക്കിയിൽ നിന്ന് ഏഴോളം സിറിയൻ അഭയാർത്ഥികളെ നാട് കടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പ്രകോപനകരമായ രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ ചിത്രം പങ്കുവെച്ചതിനെ തുടര്‍ന്നാണ് നാടുകടത്തലെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വാഴപ്പഴം കഴിക്കുന്ന ചിത്രങ്ങളാണ് സിറിയന്‍ അഭയാര്‍ത്ഥികള്‍ സമൂഹമാധ്യങ്ങളില്‍ പങ്കുവെച്ചത്. ഇവര്‍ പങ്കുവെച്ച ചിത്രത്തിനെതിരെ ഒരു തുര്‍ക്കി പൗരന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തുര്‍ക്കിയിലെ ജനങ്ങള്‍ക്ക് വാഴപ്പഴം വാങ്ങാനുള്ള സാമ്പത്തികശേഷി ഇല്ലാതിരിക്കെ, സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് അതിന് സാധിക്കുന്നു എന്നു കാണിച്ചായിരുന്നു പരാതി.
‘നിങ്ങള്‍ സുഖകരമായ ജീവിതമാണ് നയിക്കുന്നത്. നിങ്ങള്‍ കിലോക്കണക്കിന് വാങ്ങി ഭക്ഷിക്കുന്ന വാഴപ്പഴങ്ങള്‍ എനിക്ക് വാങ്ങാന്‍ പോലും സാധിക്കുന്നില്ല’- എന്നാണ് സിറിയന്‍ അഭയാര്‍ത്ഥിയായ വിദ്യാര്‍ത്ഥിനിയെ ശകാരിച്ച് കൊണ്ട് തുര്‍ക്കി പൗരനായ പരാതിക്കാരന് പറയുന്നത്.
ഒക്ടോബര്‍ 17 ന് ഇസ്താംബുള്ളില്‍ വെച്ച് നടന്ന ഈ സംഭവത്തിന്റെ വീഡിയോയും വൈറലായിട്ടുണ്ട്. ഇയാള്‍ വിദ്യാര്‍ത്ഥിനിയെ ശകാരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. സിറിയയിൽ നിന്ന് തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാതെ ഈ അഭയാർത്ഥികൾ തുര്‍ക്കിയില്‍ ആഡംബര ജീവിതം നയിക്കുകയാണെന്ന് ഇയാള്‍ പറയുന്നത്.
Post Your Comments