കൊച്ചി: ഇന്ധന വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ നടന്‍ ജോജു ജോര്‍ജ് തനിക്കെതിരെ നല്‍കിയത് വ്യാജ മൊഴിയെന്ന് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി. സമരം അലങ്കോലപ്പെടുത്തിയ സമയത്ത് വികാരപരമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ ദേഹത്ത് തൊടുകയോ കഴുത്തില്‍ പിടിക്കുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ലെന്ന് ടോണി ചമ്മണി വ്യക്തമാക്കി.
Read Also : പീപ്പിള്‍സ് റസ്റ്റ്ഹൗസുകളുടെ ബുക്കിംഗ് ആരംഭിച്ചു: മുറികള്‍ പൊതുജനങ്ങള്‍ക്ക് ബുക്ക് ചെയ്യാം
വനിത പ്രവര്‍ത്തകരെ അധിക്ഷേപിച്ചിട്ടില്ലെന്ന് നടന്‍ പറയുന്നത് കള്ളമാണെന്നും വനിതാപ്രവര്‍ത്തകര്‍ കള്ളം പറയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുപതോളം വനിത പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നയിടത്തേയ്ക്കാണ് ജോജു വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗതാഗതം സുഗമമായി ക്രമീകരിക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയെന്നും ടോണി ചമ്മണി ആരോപിച്ചു.
ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ ദേശീയപാത ഉപരോധത്തിനിടെ കള്ളുകുടിച്ചെത്തി വനിത പ്രവര്‍ത്തകയോട് അപമര്യാദയായി നടന്‍ ജോജു ജോര്‍ജ് പെരുമാറിയെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചിരുന്നു. എന്നാല്‍ പിന്നാലെ നടത്തിയ വൈദ്യ പരിശോധനയില്‍ മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജോജുവിന്റെ വിശദമായ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ജോജുവിനെ കാണിക്കും. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രതി ചേര്‍ക്കാനും സാധ്യതയുണ്ട്.
Post Your Comments