തൃശൂർ : വിവാഹപ്പിറ്റേന്നു നവവധു സ്വർണാഭരണങ്ങളുമായി കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി. വിവാഹ സമ്മാനമായി ലഭിച്ച പതിനൊന്നര പവന്റെ സ്വർണവുമായാണ് ഒളിച്ചോടിയത്. ഭാര്യ ഒളിച്ചോടിയ വിഷമത്തിൽ ഹൃദയാഘാതം വന്ന നവവരൻ അപകടനില തരണം ചെയ്തിട്ടുണ്ട്.
Also Read : ഏക മകൾ, ഉമ്മയെ ഉറ്റസുഹൃത്തിനെ പോലെ കണ്ട ആത്മബന്ധം: അൻസിയുടെ മരണത്തിൽ തകർന്ന് പിതാവും ഭർത്താവുമൊത്ത് രാവിലെ ബാങ്ക് ഇടപാടിനെത്തിയ നവവധു കാത്തുനിന്ന കൂട്ടുകാരിയുടെ സ്കൂട്ടറിൽ കയറിപ്പോവുകയായിരുന്നു. ഭർത്താവിന്റെ ഫോണും കൈക്കലാക്കിയിരുന്നു. നവവധുവിനെയും കൂട്ടുകാരിയെയും ഏറെ ദിവസത്തെ തിരച്ചിലിനൊടുവിൽ മധുരയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചു. 23 വയസ്സുള്ള പഴുവിൽ സ്വദേശിനിയാണ് അറസ്റ്റിലായിരിക്കുന്നത്.
നവവധുവിന്റെ കൂട്ടുകാരി വിവാഹിതയായി 16 ദിവസം കഴിഞ്ഞപ്പോൾ ഭർത്താവുമായി പിരിഞ്ഞയാളാണ്. സ്വതന്ത്രമായി ജീവിക്കാനാണ് നാടുവിട്ടതെന്നും പണവും സ്വർണവും കിട്ടാനാണ് വിവാഹം കഴിച്ചതെന്നും ഇവർ മൊഴി നൽകി. കൂട്ടുകാരി സർക്കാർ ജീവനക്കാരിയാണ്. ഇവരിൽ നിന്ന് പതിനൊന്നര പവൻ സ്വർണം കണ്ടെടുത്തു.
Post Your Comments