യഥാർത്ഥ സ്ത്രീ ശാക്തീകരണം: പോലീസ് യൂണിഫോമിൽ അച്ഛന് സല്യൂട്ട് നൽകി സേനയിൽ ചേർന്ന മകൾ: കയ്യടിച്ച് സോഷ്യൽ മീഡിയ

ലക്നൗ: പോലീസ് യൂണിഫോമിൽ അച്ഛന് സല്യൂട്ട് നൽകി സേനയിൽ ചേർന്ന മകളുടെയും മകളുടെ ആദരവ് സ്വീകരിച്ച് ഐടിബിപി ഉദ്യോഗസ്ഥനായ അച്ഛൻ തിരിച്ച് സല്യൂട്ട് അടിക്കുന്നതിന്റെയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇന്തോ ടിബറ്റൻ പോലീസ് തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച ചിത്രം നിമിഷങ്ങൾക്കകം സോഷ്യ മീഡിയയിൽ തരംഗമാകുകയായിരുന്നു.

ഉത്തർപ്രദേശിലെ മോറാദാബാദിലുള്ള ഡോ. ബി.ആർ. അംബേദ്കർ പോലീസ് അക്കാദമിയിൽനിന്ന് ബിരുദം നേടിയ അപേക്ഷ നിംബാഡിയയും അച്ഛനായ ഐടിബിപിയിലെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ എപിഎസ് നിംബാഡിയയുമാണ് ചിത്രത്തിലുള്ളത്. അപേക്ഷയുടെ പാസിംഗ് ഔട്ട് പരിപാടിക്കിടെ എടുത്ത ചിത്രമാണിത്.

കനത്ത മഴയിൽ കോഴിക്കോട്: രണ്ടിടത്ത് മണ്ണിടിച്ചില്‍

പാസിംഗ് ഔട്ട് പൂർത്തിയാക്കിയ അപേക്ഷ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ഉദ്യോഗസ്ഥയായി അടുത്തുതന്നെ ഉത്തർപ്രദേശ് പോലീസിന്റെ ഭാഗമാകും. പല തലമുറകളായി പോലീസ് സേവനരംഗത്തുള്ളവരാണ് നിംബാഡിയയുടെ കുടുംബം. ചിത്രം വയറലായതോടെ നിരവധിപേരാണ് അപേക്ഷയ്ക്കും പിതാവിമും ആശംസയുമായി രംഗത്തെത്തിയിരിക്കുന്നത്. യഥാർത്ഥ സ്ത്രീ ശാക്തീകരണം ഇങ്ങനെയാണെന്നും ചിലർ കമന്റിൽ കുറിച്ചു.

Share
Leave a Comment