KeralaLatest NewsNewsEntertainment

ആരുടെയോ വിവരദോഷം കൊണ്ടാണ് താങ്കള്‍ ആ കസേരയില്‍ ഇരിക്കുന്നത്, നാറ്റിക്കരുത്: കെ സുധാകരനെതിരെ പദ്മകുമാര്‍

അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുധാകരനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കൊച്ചി: ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ ദേശീയപാത ഉപരോധത്തിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചിരുന്നില്ലെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞതിന് പിന്നാലെ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ പദ്മകുമാര്‍. ജോജുവിനെതിരെ കെ. സുധാകരന്‍ നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് പദ്മകുമാറിന്റെ വിമര്‍ശനം.

Read Also : വിവാഹപ്പിറ്റേന്നു സ്വർണാഭരണങ്ങളുമായി നവവധു കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി : ഭർത്താവിന് ഹൃദയാഘാതം

അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുധാകരനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. കുമ്പളത്ത് ശങ്കുപ്പിള്ളയും ആര്‍. ശങ്കറും സി.കെ. ഗോവിന്ദന്‍ നായരും വി.എം. സുധീരനും ഒക്കെ ഇരുന്ന കസേരയിലാണ് ആരുടെയൊക്കെയോ വിവരദോഷം കൊണ്ട് താങ്കള്‍ ഇരിക്കുന്നതെന്നും നാറ്റിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ,

ജോജുവിന്റെ വൈദ്യപരിശോധനാഫലം പുറത്തു വന്നു. നെഗറ്റീവാണ്.. രാവിലെ കൊച്ചിയിലെ സ്വന്തക്കാരുടെ അഴിഞ്ഞാട്ടം ന്യായീകരിക്കാന്‍ ശ്രീ സുധാകരന്‍ജി ഒരു പത്ര സമ്മേളനം വിളിക്കുകയും മദ്യപിച്ച ഒരു തെരുവ് ഗുണ്ടാ എന്ന് ജോജുവിനെ വിശേഷിപ്പിക്കുകയും ചെയ്യുന്നതു കണ്ടു. ഒന്നേ പറയാനുള്ളു. കുമ്പളത്ത് ശങ്കുപ്പിള്ളയും ആര്‍. ശങ്കറും സി.കെ. ഗോവിന്ദന്‍ നായരും വി.എം. സുധീരനും ഒക്കെ ഇരുന്ന കസേരയിലാണ് ആരുടെയൊക്കെയോ വിവരദോഷം കൊണ്ട് താങ്കള്‍ ഇരിക്കുന്നത്. നാറ്റിക്കരുത്, ആ കസേരയേയും പ്രസ്ഥാനത്തേയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button