ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.15 അടിയായി താഴ്ന്നു. സ്പില്‍വേ ഷട്ടറുകള്‍ തുറന്നതിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് സുപ്രീംകോടതി നിയോഗിച്ച മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി രൂപീകരിച്ച ഉപസമിതി ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും. രാവിലെ പത്ത് മണിയോടെയാണ് സംഘം അണക്കെട്ട് പരിശോധിക്കുക.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നേരത്തെ തുറന്ന മൂന്ന് ഷട്ടറുകള്‍ക്ക് പുറമെ ശനിയാഴ്ച വൈകിട്ടോടെ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നിരുന്നു. നിലവില്‍ ആറു ഷട്ടറുകളിലൂടെയാണ് അണക്കെട്ടില്‍ നിന്ന് ജലം പുറത്തേയ്ക്ക് ഒഴുക്കി കളയുന്നത്. അതേസമയം, സ്പില്‍വേ ഷട്ടറുകള്‍ അടക്കുന്ന കാര്യത്തില്‍ തമിഴ്‌നാട് ഇന്ന് തീരുമാനം എടുത്തേയ്ക്കും.
Read Also : ജാമ്യത്തിലിറങ്ങിയ താരപുത്രനെ വരവേല്‍ക്കാന്‍ എത്തിയ ഷാരൂഖ് ഖാന്റെ ആരാധകരുടെ പോക്കറ്റടിച്ച് കള്ളന്മാര്‍
സ്പില്‍വേ വഴി വെള്ളം തുറന്ന് വിട്ടതിനെ തുടര്‍ന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിരുന്നു. ഇതോടെ 138.15 അടിയായാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറഞ്ഞത്. സ്പില്‍വേ വഴി പുറത്തേയ്ക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് ചെറിയ തോതില്‍ കുറഞ്ഞു. സെക്കന്‍ഡില്‍ 2164 ഘന അടി വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുകുന്നത്.
Post Your Comments