Latest NewsNewsIndiaInternational

മെറ്റയുടെ ലോഗോ ജർമ്മൻ കമ്പനിയുടെ ഈച്ചക്കോപ്പിയെന്ന് ആരോപണം

യുഎസ്: പേര് മാറ്റത്തിന് പിറകെ വിവാദങ്ങളിലകപ്പെട്ട് മാർക്ക്‌ സുക്കർ ബർഗ്. മെറ്റ എന്ന പുതിയ പേരിന് സുക്കർ ബർഗ് നൽകിയ ലോഗോ മറ്റൊരു ജർമ്മൻ കമ്പനിയുടേതാണെന്നാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. ജര്‍മന്‍ മൈഗ്രേന്‍ ആപ്പായ ‘എം സെന്‍സ്​ മൈഗ്രേ​ന്‍’ എന്നതിന്‍റെ ലോഗോക്ക്​ സമാനമാണ്​ മെറ്റ ലോഗോ.

Also Read:ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി എന്ന സ്ഥാനം ഇനി മൈക്രോസോഫ്റ്റിന് സ്വന്തം

ബെര്‍ലിന്‍ ആസ്​ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത്​ സ്റ്റാര്‍ട്ട്​ അപ്പാണ്​ എം സെന്‍സ്​ മൈഗ്രേന്‍. തലവേദന, മൈഗ്രേന്‍ തുടങ്ങിയവകൊണ്ട്​ ബുദ്ധിമുട്ടുന്നവര്‍ക്ക്​ സഹായം വാഗ്​ദാനം ചെയ്യുകയാണ്​ ഇതിന്റെ ലക്ഷ്യം. 2016ലാണ്​ എം സെന്‍സിന്റെ രൂപീകരണം.

‘ഞങ്ങളുടെ മൈഗ്രേന്‍ ആപ്പില്‍നിന്ന്​ ഫേസ്​ബുക്ക്​ പ്രചോദനം ഉള്‍ക്കൊണ്ട്​ ലോഗോ നിര്‍മിച്ചതില്‍ അഭിമാനംകൊള്ളുന്നു. ഒരുപക്ഷേ അവര്‍ ഞങ്ങളുടെ ഡേറ്റ സ്വകാര്യത നടപടിക്രമങ്ങളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടേക്കാം’, എം സെന്‍സ് ട്വീറ്റ്​ ചെയ്​തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button