വവ്വാലിന്റെ കടിയേറ്റ കുഞ്ഞിന് പേവിഷബാധ. അമേരിക്കയിലെ ടെക്‌സസിലാണ് സംഭവം. മെദിന കൗണ്ടിയില്‍ താമസിക്കുന്ന ഒരു കുഞ്ഞാണ് വവ്വാലിന്റെ ആക്രമണത്തിന് ഇരയായത്. ഇതിനെ തുടര്‍ന്ന് കുഞ്ഞ് ടെക്‌സസിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്.
കുഞ്ഞിന് പേവിഷബാധ ഉണ്ടായതായും ഇത് മനുഷ്യരില്‍ അപൂര്‍വ്വമാണെന്നും ടെക്‌സസ് ആരോഗ്യ വകുപ്പ് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കുഞ്ഞിന്റെ പേരോ പ്രായമോ മറ്റ് വിശദവിവരങ്ങളോ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. എവിടെവെച്ചാണ് വവ്വാലുകള്‍ കുഞ്ഞിനെ ആക്രമിച്ചത് എന്ന കാര്യവും വ്യക്തമല്ല.
read also : കേരളത്തിലേയ്ക്ക് വന്‍തോതില്‍ കഞ്ചാവ് ഒഴുകുന്നു, ഒരു കോടി രൂപയുടെ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍
കുഞ്ഞുമായി സമ്പര്‍ക്കത്തിലായവരെ പരിശോധനയ്ക്ക് വിധേയമാക്കിയതായും ഇവര്‍ക്ക് കുത്തിവെപ്പ് എടുക്കണോ എന്ന കാര്യം പഠിച്ചുവരികയാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വാർത്താകുറിപ്പിൽ പറയുന്നു.
Post Your Comments