Latest NewsKerala

‘ഇന്ധനവില നിശ്ചയിക്കാനുള്ള അവകാശം നിങ്ങൾ കമ്പനികള്‍ക്ക് കൊടുത്തിട്ട് ഇപ്പോള്‍ പ്രഹസനം’ കോണ്‍ഗ്രസിനെതിരെ ജിയോ ബേബി

പൊതുമുതലും സ്വകാര്യ മുതലും നശിപ്പിച്ചുകൊണ്ടുള്ള സമരം പ്രാകൃതമാണ്'.

കൊച്ചി: ഇന്ധനവിലവര്‍ദ്ധനവിലെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെ പരിഹസിച്ച് സംവിധായകന്‍ ജിയോ ബേബി. ഇന്ധന വില നിശ്ചയിക്കാനുള്ള അവകാശം പെട്രോള്‍ കമ്പനികള്‍ക്ക് നല്‍കിയ കോണ്‍ഗ്രസിന് ഇങ്ങനെ ഒരു പ്രഹസന സമരം നടത്താന്‍ എന്ത് യോഗ്യതയാണ് ഉള്ളതെന്ന് ജിയോ ബേബി ചോദിച്ചു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

‘ഇന്ധന വില നിശ്ചയിക്കാനുള്ള അവകാശം പെട്രോള്‍ കമ്പനികള്‍ക്ക് നല്‍കിയ കോണ്‍ഗ്രസിന് എന്ത് യോഗ്യത ഉണ്ട് ഇങ്ങനെ ഒരു പ്രഹസന സമരം നടത്താന്‍. സമരം ചെയ്തുതന്നെയാണ് ഇവിടെ അവകാശങ്ങള്‍ നേടിയെടുത്തിട്ടുള്ളത്. ജോജു ജോര്‍ജ് ഇന്ന് ചെയ്തതും സമരം തന്നെയാണ്. പൊതുമുതലും സ്വകാര്യ മുതലും നശിപ്പിച്ചുകൊണ്ടുള്ള സമരം പ്രാകൃതമാണ്’.

മണിക്കൂറുകളോളം റോഡ് ഗതാഗതം തടസ്സപ്പെടുത്തി കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച ജോജുവിന് പിന്തുണയറിയിച്ച് ആരാധകര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. മധുപാല്‍, ഒമര്‍ ലുലു, വിനായകന്‍, സന്തോഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ സിനിമ മേഖലയില്‍ നിന്നുള്ളവരും താരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button