MollywoodLatest NewsKeralaCinemaNewsEntertainment

പ്രോസ്റ്റിറ്റ്യൂട്ടിന്റെ റോൾ ചെയ്യണം എന്നുണ്ട്, ഫ്രീക്കത്തിയായും രാജകുമാരിയായും സ്‌ക്രീനിൽ വരണം: ഗായത്രി സുരേഷ്

തന്റെ സിനിമാ മോഹങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടി ഗായത്രി സുരേഷ്. തനിക്ക് ചെയ്യാൻ ആഗ്രഹമുള്ള ചില കഥാപാത്രങ്ങൾ ഉണ്ടെന്ന് നടി വ്യക്തമാക്കുന്നു. പ്രോസ്റ്റിറ്റ്യൂട്ടിന്റെയും രാജകുമാരിയുടെയും റോൾ ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ഗായത്രി പറയുന്നു. ഗായത്രിയുടെ ആദ്യത്തെ പാൻ ഇന്ത്യൻ സിനിമയായ ‘എസ്കേപി’ന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കവേയാണ് ഗായത്രി തന്റെ സിനിമാസ്വപ്നങ്ങളെ കുറിച്ച് ഒരു യുട്യൂബ് ചാനലിനോട് തുറന്നു പറഞ്ഞത്.

Also Read:ഭാരത്​ ബയോടെക്കിന്‍റെ കോവാക്​സിൻ സ്വീകരിച്ചവർക്കും ഇനി ആസ്​ട്രേലിയയിൽ പ്രവേശിക്കാം

‘എനിക്കൊരു രാജകുമാരിയുടെ റോൾ ചെയ്യണം എന്നുണ്ട്. സാധാ മിഡിൽ ക്ലാസ് പെൺകുട്ടി അവളുടെ സ്വന്തം പ്രയത്നം കൊണ്ട് ലോകത്തിനു തന്നെ പ്രചോദനമായി മാറുന്ന കഥാപാത്രം ചെയ്യണം എന്നുണ്ട്. പ്രോസ്റ്റിറ്റ്യൂട്ടിന്റെ റോൾ ചെയ്യണം എന്നുണ്ട്, കുറച്ച് അടിച്ചുപൊളിച്ച് നടക്കുന്ന ഫ്രീക്കത്തി റോൾ ചെയ്യണം എന്നുമുണ്ട്’, ഗായത്രി പറയുന്നു.

മിസ് കേരള പട്ടം നേടി മലയാളികളുടെ മനസ്സിലേക്ക് ചേക്കേറുകയും തുടർന്ന് കുഞ്ചാക്കോ ബോബന്റെ നായികയായി മലയാള സിനിമയിൽ അരങ്ങേറിയ നടിയാണ് ഗായത്രി സുരേഷ്. അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ചില വിവാദങ്ങളിലും ട്രോളുകളിലും അകപ്പെട്ടിരുന്നു താരം. അഭിനയത്തിനു പുറമേ സംവിധാനം ചെയ്യണം എന്നാണ് ഗായത്രിയുടെ സ്വപ്നം. സംവിധാനം ചെയ്യുന്നുണ്ടെങ്കിൽ അത് താൻ തന്നെ എഴുതുന്ന കഥ ആയിരിക്കും എന്നും ഗായത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button