ErnakulamKeralaNattuvarthaLatest NewsNews

ജോജുവിനെതിരെ കേസെടുത്തില്ലെങ്കിൽ കോടതിയിൽ പോകും, സ്ത്രീകളെ തള്ളിയിട്ട് തെറിവിളിച്ചത് ജോജു: മുഹമ്മദ് ഷിയാസ്

സംസാരിക്കുമ്പോൾ വേണ്ട മാന്യതയുടെ സ്വരം പോലും ഇല്ലാതെയാണ് സമൂഹത്തോടു പ്രതിബദ്ധതയുള്ള കലാകാരൻ പ്രതികരിച്ചത്

കൊച്ചി: കോൺഗ്രസിന്റെ ദേശീയപാത ഉപരോധ സമരത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ പോലീസ് ഏകപക്ഷീയമായി പെരുമാറുകയാണെന്ന് ആരോപണവുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ കേസെടുക്കാതെ നടൻ ജോജു ജോർജിന്റെ പരാതിയിൽ പ്രവർത്തകർക്കെതിരെ കേസെടുത്തതിൽ പ്രതികരിക്കുകയായിരുന്നു ഷിയാസ്.

കോൺഗ്രസ് നടത്തിയ സമരം ജോജുവിന്റെ വാഹനത്തിന്റെ ഗ്ലാസ് പൊട്ടിക്കാൻ നടത്തിയ സമരം പോലെ വ്യാഖ്യാനിച്ചു കൊണ്ടുവരരുതെന്നും കോൺഗ്രസുകാരല്ല, ജോജുവാണ് സംഘർഷം ഉണ്ടാക്കിയതെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വർഗീസ് പറഞ്ഞു. ജോജുവിനെതിരെ പോലീസ് കേസെടുത്തില്ലെങ്കിൽ കോടതിയിൽ പോകുമെന്നും ദീപ്തി പറഞ്ഞു.

അടുത്ത നാല് ദിവസം വരെ ശക്തമായ മഴ: ശ്രീലങ്ക കടന്ന് ന്യൂനമര്‍ദ്ദം അറബിക്കടലിലേക്ക്, എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്

ലഹരിക്ക് അടിമപ്പെട്ടു വരുന്നതു പോലെ തുണിയും മടക്കിക്കുത്തി സ്ത്രീകൾ അടക്കമുള്ളവർ ഉള്ളിടത്തേയ്ക്ക് അവരെ തട്ടിയിട്ട് തെറിവിളിച്ചാണ് ജോജു വന്നതെന്ന ആരോപണം ആവർത്തിച്ച ഷിയാസ് സ്ത്രീകൾ കൊടുത്ത പരാതിയിൽ പോലീസ് കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു. സ്ത്രീകളെ തള്ളിയിട്ടത് പോലീസ് കണ്ടില്ലെന്നാണ് പറഞ്ഞത്. ഈ സമയം സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നില്ല മുഹമ്മദ് ഷിയാസ് പറഞ്ഞു.

‘സാധാരണക്കാരുടെ പ്രതിഷേധമാണ് അവിടെ നടന്നത്. അതിനു മുന്നിൽ വന്നു തോന്ന്യാസം പറഞ്ഞാൽ അവർ പ്രതികരിച്ചു പോകും. അതിൽ പോലീസ് ഏകപക്ഷീയമായി കേസെടുക്കുന്നതാണോ സർക്കാരിന്റെ സമീപനം എന്നറിഞ്ഞാൽ കൊള്ളാം. സംസാരിക്കുമ്പോൾ വേണ്ട മാന്യതയുടെ സ്വരം പോലും ഇല്ലാതെയാണ് സമൂഹത്തോടു പ്രതിബദ്ധതയുള്ള കലാകാരൻ പ്രതികരിച്ചത്. സ്ത്രീ സുരക്ഷയുടെ പേരിൽ അവരെ നോക്കിയാൽ പോലും കേസെടുക്കുന്ന രാജ്യത്ത് കോൺഗ്രസുകാർക്കു മാത്രം നീതി ലഭ്യമല്ലെന്നു പറഞ്ഞാൽ അനീതിയാണ്. അതിനെതിരെ കോൺഗ്രസ് പ്രതികരിക്കും.’ മുഹമ്മദ് ഷിയാസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button