തിരുവനന്തപുരം: കേരളത്തിൽ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അക്കാദമിക് മികവിന് പ്രാധാന്യം നല്‍കിയും അടിസ്ഥാന സൗകര്യങ്ങളില്‍ അന്താരാഷ്ട്ര നിലവാരം ഉറപ്പു വരുത്തിയും കേരളത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഹബ്ബാക്കിമാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Also Read:മോൻസനെതിരായ പോക്സോ കേസ്: രണ്ട് ഡോക്ടർമാർക്കെതിരെ കേസെടുത്തു
‘പൊതു വിദ്യാഭ്യസരംഗം ശക്തിപ്പെടുത്തിയ മാതൃകയിലാവും ഉന്നത വിദ്യാഭ്യാസ രംഗവും നവീകരിക്കുന്നത്. അതിനായി സംസ്ഥാനത്തെ പാഠ്യപദ്ധതി ഉള്‍പ്പടെ പരിഷ്ക്കരിക്കും. ഗവേഷണ രംഗം മെച്ചപ്പെടുത്തും. സംസ്ഥാനത്ത് കൂടുതല്‍ സെന്റര്‍ ഫോര്‍ എക്സലന്‍സുകള്‍ ഉണ്ടാകുന്നതിനായി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന കേന്ദ്രങ്ങളായി അവയെ വളര്‍ത്തും’, മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് വിദ്യാഭ്യാസ രംഗം കോവിഡ് മഹാമാരിയെ അതിജീവിച്ചു കൊണ്ട് മുന്നേറാൻ ശ്രമിക്കുകയാണ്. കോളേജുകൾക്ക് പുറമെ സ്കൂളുകളും തുറന്നു കൊണ്ട് സംസ്ഥാനം പതിയെ വിദ്യാഭ്യാസരംഗത്തെ നഷ്ടങ്ങൾ നികത്താനൊരുങ്ങുകയാണ്.
Post Your Comments