KeralaLatest NewsNews

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഓണം അവധി പ്രഖ്യാപിച്ചു

സെപ്റ്റംബർ 3 വരെയാണ് അവധി നൽകിയിരിക്കുന്നത്

സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓണം അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 25 മുതലാണ് ഓണം അവധി. സെപ്റ്റംബർ 3 വരെയാണ് അവധി നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട സ്കൂളുകളിലെ കുട്ടികൾക്ക് ഓണത്തോട് അനുബന്ധിച്ച് സൗജന്യ അരി വിതരണം ചെയ്യുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒരു വിദ്യാർത്ഥിക്ക് 5 കിലോ അരിയാണ് ലഭിക്കുക. സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ കൈവശം സ്റ്റോക്കുള്ള അരിയിൽ നിന്നാണ് വിതരണം ചെയ്യുക. ഓഗസ്റ്റ് 24-നകം വിതരണം പൂർത്തിയാക്കുന്നതാണ്. 29.5 ലക്ഷം കുട്ടികളാണ് ഇതിന്റെ ഗുണഭോക്താക്കൾ.

Also Read: അമേഠിക്ക് പുറമെ വയനാട്ടിലും രാഹുല്‍ മത്സരിക്കും- ഹരീഷ് റാവത്ത്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button