ThiruvananthapuramLatest NewsKeralaNattuvarthaNews

പോഷണത്തിന് ആയുര്‍വേദം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: ദേശീയ ആയുര്‍വേദ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് ഓണ്‍ലൈനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വഹിക്കും. ‘പോഷണത്തിന് ആയുര്‍വേദം’ എന്നതാണ് ഈ വര്‍ഷത്തെ ആയുര്‍വേദ ദിന സന്ദേശം. കൂടാതെ വനിതാ ശിശുവികസന വകുപ്പുമായി ചേര്‍ന്ന് ആയുഷ് വകുപ്പ് നടത്തുന്ന ശില്പശാലയുടെയും കുട്ടികള്‍ക്കുള്ള സമഗ്ര കൊവിഡ് പ്രതിരോധത്തിനുള്ള കിരണം പദ്ധതിയുടെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.

Read Also : സോഷ്യല്‍ ഡിഫന്‍സില്‍ ഇന്റേണ്‍ഷിപ്പിന് അവസരം, അപേക്ഷിക്കാം

ആരോഗ്യാവസ്ഥയും രോഗാവസ്ഥയും കണക്കിലെടുത്ത് വേണം ആഹാര പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കേണ്ടതെന്ന് ആയുര്‍വേദം പറയുന്നതായി മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. കുട്ടികള്‍ക്കുണ്ടാകുന്ന വിളര്‍ച്ചാരോഗം കാരണം രോഗപ്രതിരോധശേഷി, ശരീരഭാരം, ബുദ്ധി, ഓര്‍മ്മശക്തി, ഇവ കുറഞ്ഞു പോകുമെന്നതിനാല്‍ ഈ കൊവിഡ് കാലത്ത് പോഷണത്തിന് വലിയ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

മെച്ചപ്പെട്ട ആരോഗ്യമുണ്ടാകാന്‍ ഭക്ഷണത്തിനും വ്യായാമത്തിനും ഒപ്പം കൃത്യനിഷ്ഠയോടു കൂടിയുള്ള ദിനചര്യകള്‍ ശീലിക്കണമെന്നും മന്ത്രി പറഞ്ഞു. ആയുര്‍വേദ രീതി അനുസരിച്ചുള്ള ഭക്ഷണരീതികള്‍ പരിചയപ്പെടുന്നതിനും അവ പൊതു ആരോഗ്യത്തിനായി പ്രയോജനപ്പെടുത്തുന്നതിനും ആവശ്യമായ പദ്ധതികള്‍ രൂപപ്പെടുത്തുന്നതിനാണ് ആയുഷ് വകുപ്പ് വനിതാ ശിശുവികസന വകുപ്പുമായി ചേര്‍ന്ന് ആയുര്‍വേദ ദിനത്തില്‍ ശില്പശാല സംഘടിപ്പിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button