Latest NewsKeralaCinemaMollywoodNewsEntertainment

ബിഗ് ബോസ് വിജയി ആയി ഫ്‌ളാറ്റ് കിട്ടിയിട്ടും കരഞ്ഞതെന്തിനായിരുന്നു?: മണിക്കുട്ടനോട് മുകേഷ്

ബിഗ് ബോസ് സീസണ്‍ 3-യുടെ വിന്നറായത് മണിക്കുട്ടനായിരുന്നു. പ്രേക്ഷകരുടെ പ്രിയതാരം തന്നെ വിജയി ആകുമെന്ന് പ്രവചനവും ഉണ്ടായിരുന്നു. എന്നാൽ, പ്രഖ്യാപനവേളയിൽ മണിക്കുട്ടൻ വേദിയിൽ വെച്ച് കരഞ്ഞിരുന്നു. ഇപ്പോഴിതാ, വിജയി ആയിട്ടും മണിക്കുട്ടൻ കരഞ്ഞത് എന്തിനാണെന്ന് ചോദിക്കുകയാണ് നടൻ മുകേഷ്. കോമഡി സ്റ്റാര്‍സ് വേദിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. മണിക്കുട്ടന്റെ കരച്ചിൽ കണ്ടപ്പോൾ പണ്ട് നവ്യ നായർ പൊട്ടിക്കരഞ്ഞതാണ് ഓർമ വന്നതെന്നും മുകേഷ് പറഞ്ഞു.

Also Read:സംഘടന ചുമതലയിലിരുന്നയാള്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ തെരുവ് കച്ചവടക്കാരുടെ യൂണിയന്‍ നേതാവായെന്ന് കെ സുധാകരന്‍

‘അമ്പിളി ദേവിയും നവ്യ നായരും പണ്ട് യൂത്ത്ഫെസ്റ്റിവലില്‍ മത്സരിച്ചു. അമ്പിളി ദേവി കലാതിലകം ആയി. വിജയിക്കാന്‍ കഴിയാതെ വന്നതോടെ നവ്യ നായർ പൊട്ടിക്കരഞ്ഞു. എന്നാൽ, പിറ്റേ ദിവസത്തെ പത്രത്തില്‍ നവ്യ നായര്‍ കരയുന്നത് മാത്രമേ ഉണ്ടായിരുന്നുള്ളു. കലാതിലകമായ അമ്പിളി ദേവിയുടെ പടമൊന്നുമില്ല. കിട്ടാത്ത ആളുടെ ഫോട്ടോയാണ് വന്നത്. കിട്ടിയ ആളുടെ ഫോട്ടോ എവിടെയുമില്ല. ഇവിടെ മണിക്കുട്ടൻ കരയുന്നത് ടി.വിയിൽ കണ്ടു. ഫ്‌ളാറ്റ് കിട്ടാത്തത് കൊണ്ടാവും കരയുന്നതെന്ന് കരുതി. പക്ഷേ കിട്ടിയത് കൊണ്ടായിരുന്നു ആ കരച്ചിലെന്ന് പിന്നീട് മനസിലായി. ശരിക്കും എന്തിനായിരുന്നു കരഞ്ഞത്’, മുകേഷ് ചോദിച്ചു.

ജനങ്ങൾ കൂടെയുണ്ടാകുമെന്ന് അറിയാമായിരുന്നെങ്കിലും ഇത്രയധികം പിന്തുണ താൻ പ്രതീക്ഷിച്ചിരുന്നില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. ഇടയ്ക്ക് ഒരു പ്രശ്നം കാരണം മത്സരത്തില്‍ നിന്നും താന്‍ പോയിരുന്നുവെന്നും അതിനാൽ വിജയിക്കാൻ കഴിയില്ലെന്ന് കരുതിയെന്നും താരം പറഞ്ഞു. ഫ്ളാറ്റ് കിട്ടിയതിനെക്കാളും സന്തോഷമായത് ഒന്‍പതര കോടി വോട്ടിലാണ് താന്‍ ജയിച്ചത് എന്നതിലാണെന്നും അതാണ് കണ്ണീർ വരാൻ കാരണമായതെന്നും മണിക്കുട്ടൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button