ദുബായ്: യുഎഇയിലെ അടുത്ത ഇന്ത്യൻ അംബാസിഡറായി സഞ്ജയ് സുധീറിനെ നിയമിച്ചു. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മാലദ്വീപിലെ ഇന്ത്യൻ അംബാസഡറായി പ്രവർത്തിച്ച സുധീർ നേരത്തെ പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു.
സിഡ്നിയിലെ ഇന്ത്യൻ കോൺസൽ ജനറൽ കൂടിയായിരുന്ന സുധീർ, വിദേശകാര്യ മന്ത്രിയുടെ ഓഫീസിന്റെ ജോയിന്റ് സെക്രട്ടറിയായും മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2002 മുതൽ 2004 വരെ അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിൽ പ്രോട്ടോക്കോൾ ഡെപ്യൂട്ടി ചീഫായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Post Your Comments