Latest NewsKeralaNattuvarthaNews

അഹങ്കാരിയായ ജോജുവിനെ ഇനിയും വഴിതടയണം: പരിഹാസവുമായി ശ്രീജിത്ത് പണിക്കർ

മദ്യപിക്കാത്ത ജോജുവിന് ദിവസേന കുപ്പി എത്തിച്ചു കൊടുക്കാൻ മുൻപ് പിടി ഉഷയ്ക്ക് കാവിനിക്കർ അയച്ചുകൊടുത്ത യൂത്തൻ ടീമിനെ ചുമതല ഏല്പിക്കണം

പാലക്കാട്: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ വഴി തടയൽ സമരത്തിനെതിര പ്രതിഷേധിച്ചതിന്റെ പേരിൽ നടൻ ജോജു ജോർജിനെതിരെ വ്യാജ ആരോപണങ്ങളുമായി രംഗത്ത് വന്ന കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്.

റോഡുകളുടെ ആധാരം മാഡംജിയുടെ പേരിൽ ആയിരിക്കുന്നിടത്തോളം കാലം അത്തരം റോഡുകളിൽ ജോജുവിന്റെ സഞ്ചാര സ്വാതന്ത്ര്യം നിരോധിക്കണമെന്നും മദ്യപിക്കാത്ത ജോജുവിന് ദിവസേന കുപ്പി എത്തിച്ചു കൊടുക്കാൻ മുൻപ് പിടി ഉഷയ്ക്ക് കാവിനിക്കർ അയച്ചുകൊടുത്ത യൂത്തൻ ടീമിനെ ചുമതല ഏല്പിക്കണമെന്നും ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഇന്ധനവില കുറയ്ക്കാൻ പാടില്ലെന്ന് കേന്ദ്രത്തോടും സംസ്ഥാനത്തോടും തുടർച്ചയായി നിർദ്ദേശിക്കുന്ന ജോജുവിനെ ഇനിയും വഴിതടയണമെന്നും മലയാളികളിൽ നിന്നും മേലനങ്ങാതെ കൊള്ളയടിച്ച് പണമുണ്ടാക്കിയ ജോജുവിന്റെ സ്വത്ത് കണ്ടുകെട്ടണമെന്നും ശ്രീജിത്ത് പരിഹസിക്കുന്നു. ജോജുവിന്റെ സിനിമകൾ ഇനിമേലിൽ താൻ കാണില്ലെന്ന് രാഹുൽ ഗാന്ധിജി പ്രഖ്യാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ദുബായ് വിമാനത്താവളം രണ്ടാഴ്ചയ്ക്കുള്ളിൽ പൂർണ ശേഷിയിലെത്തുമെന്ന് ശൈഖ് അഹമ്മദ്

അഹങ്കാരിയായ ജോജു ജോർജിനെതിരെ താഴെപ്പറയുന്ന നടപടികൾ സ്വീകരിക്കണം:
[1] ഇന്ധനവില കുറയ്ക്കാൻ പാടില്ലെന്ന് കേന്ദ്രത്തോടും സംസ്ഥാനത്തോടും തുടർച്ചയായി നിർദ്ദേശിക്കുന്ന ജോജുവിനെ ഇനിയും വഴിതടയണം.
[2] ഇനിമേലിൽ ജോജുവിന്റെ സിനിമകൾ താൻ കാണില്ലെന്ന് രാഹുൽ ഗാന്ധിജി പ്രഖ്യാപിക്കണം. ഗാന്ധിജിക്ക് സമയമില്ലെങ്കിൽ വേണുഗോപാൽജി പ്രഖ്യാപിച്ചാലും മതിയാവും.
[3] ജോജുവിന്റെ വാഹനത്തിന്റെ ചില്ല് സമാധാനപരമായി ഇളക്കിമാറ്റിയവർക്ക് എതിരായ കേസ് പിൻവലിക്കണം. അവർക്ക് വാഹന സർവീസ് സെന്ററിൽ ജോലി നൽകണം.
[4] ജോജു മദ്യപിക്കാറില്ലെങ്കിൽ ആളിന് ദിവസേന വീട്ടിൽ കുപ്പി എത്തിച്ചു കൊടുക്കാൻ ശ്രദ്ധിക്കണം. മുൻപ് പി ടി ഉഷയ്ക്ക് കാവിനിക്കർ അയച്ചുകൊടുത്ത യൂത്തൻ ടീമിനെ ഇതിന്റെ ചുമതല ഏല്പിക്കണം.
[5] മലയാളികളിൽ നിന്നും മേലനങ്ങാതെ കൊള്ളയടിച്ച് പണമുണ്ടാക്കിയ ജോജുവിന്റെ സ്വത്ത് കണ്ടുകെട്ടണം.
[6] റോഡുകളുടെ ആധാരം മാഡംജിയുടെ പേരിൽ ആയിരിക്കുന്നിടത്തോളം കാലം അത്തരം റോഡുകളിൽ ജോജുവിന്റെ സഞ്ചാര സ്വാതന്ത്ര്യം നിരോധിക്കണം.
ഹും, അത്രയ്ക്കായോ ജോജൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button