ദേശീയപാതയിലെ ഗതാഗതം തടഞ്ഞുകൊണ്ടുള്ള കോൺഗ്രസിന്റെ സമരത്തിൽ പ്രതിഷേധം അറിയിച്ച നടൻ ജോജുവിന് പിന്തുണ നൽകുകയാണ് സോഷ്യൽ മീഡിയ. ഇപ്പോഴിതാ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ സുപ്രീം കോടതി പറഞ്ഞിട്ടും അവസാനിപ്പിക്കാതെ ദേശീയപാത മാസങ്ങളോളം ഉപരോധിച്ചതിനെ പ്രകീര്‍ത്തിച്ച മലയാളികൾ ഒറ്റ സെക്കന്‍റ് കൊണ്ട് ദേശീയപാത ഉപരോധത്തിന് എതിരായതിന്റെ കാരണം ചോദിച്ചു ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. സമൂഹ മാധ്യമ പോസ്റ്റിലൂടെയാണ് സന്ദീപിന്റെ പ്രതികരണം.
പൌരത്വ പ്രക്ഷോഭത്തിന്‍റെ പേരില്‍ ദേശീയ അവാര്‍ഡ് ചടങ്ങ് ബഹിഷ്കരിച്ച മട്ടാഞ്ചേരി മാഫിയയുടെ കൂട്ടത്തില്‍ ജോജുവുണ്ടായിരുന്നില്ലെന്നും ജോജു പ്രതികരണ ശേഷിയുള്ളവനാണെന്നും സന്ദീപ് കുറിച്ചു.
കുറിപ്പ് പൂർണ്ണ രൂപം
ദേശീയപാതയിലെ ഗതാഗതം തടഞ്ഞതിലുള്ള മാധ്യമങ്ങളുടെയും സിപിഎമ്മിന്‍റെയും പ്രതിഷേധം എനിക്കങ്ങോട്ട് മനസ്സിലാവുന്നില്ല. ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ സുപ്രീം കോടതി പറഞ്ഞിട്ടും അവസാനിപ്പിക്കാതെ ദേശീയപാത മാസങ്ങളോളം ഉപരോധിച്ചതിനെ പ്രകീര്‍ത്തിച്ചിരുന്നവരാണ് മലയാള മാധ്യമങ്ങളും സഖാക്കളും . ഇപ്പോള്‍ എല്ലാവരും ഒറ്റ സെക്കന്‍റ് കൊണ്ട് ദേശീയപാത ഉപരോധത്തിന് എതിരായി.
കോണ്ഗ്രസ്സ് ഭരിക്കുന്ന ഒറ്റ സംസ്ഥാനവും പെട്രോള്‍ ഡീസല്‍ നികുതി ജി.എസ്.ടിയില്‍ കൊണ്ടുവരുന്നതിനു അനുകൂലമല്ല, പ്രതികൂലവുമാണ് . കോണ്ഗ്രസ്സിന്‍റെ ആത്മാര്‍ത്ഥതയില്ലാത്ത സമരത്തിനോട് ജനങ്ങള്‍ വിയോജിച്ചതില്‍ എന്ത് അത്ഭുതമാണുള്ളത് ?
പൌരത്വ പ്രക്ഷോഭത്തിന്‍റെ പേരില്‍ ദേശീയ അവാര്‍ഡ് ചടങ്ങ് ബഹിഷ്കരിച്ച മട്ടാഞ്ചേരി മാഫിയയുടെ കൂട്ടത്തില്‍ ജോജുവുണ്ടായിരുന്നില്ല. ജോജു അന്തസ്സായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ കയ്യില്‍ നിന്നും ദേശീയ ചലച്ചിത്ര അവാര്‍ഡ് (പ്രത്യേക പരാമര്‍ശം) ഏറ്റു വാങ്ങി. ജോജു വ്യത്യസ്തനാണ്. പ്രതികരണ ശേഷിയുള്ളവനാണ്. സന്തോഷം.
Post Your Comments