KeralaLatest NewsNews

‘കാണിച്ചത് തെമ്മാടിത്തരം, ഇതിലും ഭേദം ചെരക്കാന്‍ പോയിക്കൂടെ’: ജോജു വിഷയത്തിൽ പ്രതികരണവുമായി നടി റോഷ്‌ന

രോഗികളെയും ഒരു നേരത്തിനു അന്നത്തിനു വേണ്ടി പണിയെടുക്കുന്നവരെയും തടഞ്ഞു ആണോ പെട്രോൾ വിലക്കെതിരെ സമരം ഉണ്ടാക്കുന്നത്

ഇന്ധന വിലവര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തെ വിമർശിച്ച നടന്‍ ജോജു ജോര്‍ജിന്റെ വാഹനം പ്രവർത്തകർ തല്ലി പൊളിച്ചു. ഈ സംഭവത്തിൽ ജോജുവിനെ അനുകൂലിച്ചും വിമര്‍ശിച്ചും പലരും രംഗത്ത് എത്തി കഴിഞ്ഞു. സംഭവത്തിൽ ജോജുവിന് പിന്തുണയുമായി സംവിധായകരായ ഒമര്‍ ലുലു, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ നടി റോഷ്‌ന ആന്‍ റോയിയും ജോജുവിന് പിന്തുണ അറിയിച്ചിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റോഷ്‌നയുടെ പ്രതികരണം.

read also: യുവതിയെ വീട്ടിലെത്തി കടന്നുപിടിച്ചു, പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ : നടപടിയെടുത്തത് ഷഹാസ് അബ്ദുള്‍ ഹമീദിനെതിരെ

പോസ്റ്റ് പൂർണ്ണ രൂപം

സാധാരണക്കാരന്റെ നെഞ്ചത്ത് കേറിയല്ല സമരമുണ്ടാക്കേണ്ടത്, ഇഷ്ടം പോലെ തിന്നും കുടിച്ചും അറിയാത്ത മട്ടിൽ ഇരിക്കുന്ന ചിലർക്കെതിരെ വേണം , അവരുടെ ഒക്കെ വീട്ടിൽ പോയി കുത്തിയിരുന്ന് സമരം ചെയ്യൂ

പാർട്ടി ഏതായാലും ശെരി, കാണിച്ചത് തെമ്മാടിത്തരം തന്നെ ആണ്, രോഗികളെയും ഒരു നേരത്തിനു അന്നത്തിനു വേണ്ടി പണിയെടുക്കുന്നവരെയും തടഞ്ഞു ആണോ പെട്രോൾ വിലക്കെതിരെ സമരം ഉണ്ടാക്കുന്നത്, ഒന്നിന്റെയും വില അറിയാത്ത കണ്ടവന്റെ കക്ഷം താങ്ങി നടക്കുന്നോർക്കു എന്തു തോന്നിവാസം വേണേലും ചെയ്യാം ചോദിക്കാൻ ചെല്ലു ന്നവനോട് അവർക്കു ഗുണ്ടായിസം കാണിക്കാം
,

സിനിമക്കാരൊക്കെ തണ്ണിയടിച്ചു നടക്കുവാണെന്നും അവർ ആഭാസം കാണിക്കുമെന്നുമുള്ള പൊതു സമൂഹത്തിന്റ വിലയിരുത്തൽ ആണ് നമ്മൾ കണ്ടത് , ഇപ്പ എന്തായി… ?
” കാശുണ്ടെങ്കിലെന്താടാ…. ഞാൻ പണി എടുത്തുണ്ടാക്കിയതല്ലേ…” , ജോജു ചേട്ടൻ!!! ?
ഓരോ വർഷവും ഓരോ വേദനയാണ്..

ഇപ്പൊ മുല്ലപെരിയാറ് പൊട്ടാൻ നിൽക്കുന്നു ന്നു കേൾക്കുന്നുണ്ട്
ഒരു സംഘർഷോം ഒരു വെഷമോം ആർക്കും കണ്ടില്ല….
ഇന്ന് സ്കൂൾ വര്ഷങ്ങളായി അടഞ്ഞു കിടന്നിട്ടു തുറന്ന ദിവസം, ഇന്ന് തന്നെ
വഴി തടയൽ സമരം … ആഹാ.. നല്ല രാശി .❤ പോലീസുകാർക്ക് ഒരു അറിവും കൊടുക്കാതെ main റോഡ് block ചെയ്യാനുള്ള അവകാശം ഇവർക്കെന്ത്???

ചോദ്യം ചെയ്യാൻ ചെന്ന മനുഷ്യന്റെ തന്തക്കും തള്ളക്കും വിളിക്കുകേം ചെയ്തു , അയാളുടെ വണ്ടിയും തല്ലി പൊട്ടിച്ചു… Very nice ???അതിനൊന്നും ആർക്കും ഒരു പ്രശ്നം ഇല്ല, അയാൾ മദ്യപിച്ചെന്നു പറഞ്ഞിട്ട് result വന്നപ്പോ ആ കഥ മൂഞ്ചി!!!
പിന്നെ സ്ത്രീസ്ഥാനര്തിയെ അസ്ഭ്യം പറഞ്ഞു എന്നായി…. ലോക തോൽവി കൾ…ഇതിലും ഭേദം ചെരക്കാൻ പോയിക്കൂടെ…. അയ്യയ്യേ….
രാഷ്ട്രീയം നല്ലതാണ് , നമ്മുടെ ജനതയ്ക്ക് നല്ലത് ചെയ്യാനുള്ള മനോഭാവം ഉണ്ടാവണം
ഇതൊന്നും ഇല്ലാതാനും ദ്രോഹിക്കുകേം വേണം എന്നാലല്ലേ… ഉത്തമനാകുള്ളൂ…
ഇതാവണമെടാ… ?? ഇങ്ങനെ വേണമെടാ….
ഏവർക്കും എന്റെയും കുടുംബത്തിന്റെയും കേരള പിറവി ആശംസകൾ ??

shortlink

Related Articles

Post Your Comments

Related Articles


Back to top button