എഡിൻബർഗ് : കോപ്പ് കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാട്ടുപാടി എതിരേറ്റ് ബ്രിട്ടണിലെ ഇന്ത്യൻ സമൂഹം. മോദി ഹെ ഭാരത് കാ ഗെഹ്ന ( മോദി ഭാരത്തിന്റെ രത്‌നം) എന്ന ഗാനം ആലപിച്ചാണ് പ്രധാനമന്ത്രിയെ ഇന്ത്യൻ ജനത വരവേറ്റത്.
ഉച്ചകോടിയിൽ പങ്കെടുക്കാൻ പുലർച്ചെയോടെയായിരുന്നു പ്രത്യേക വിമാനത്തിൽ പ്രധാനമന്ത്രി ഗ്ലാസ്‌കോവിൽ എത്തിയത്.താമസ സൗകര്യം ഏർപ്പെടുത്തിയിരുന്ന ഹോട്ടലിൽ എത്തിയാണ് ഇന്ത്യക്കാർ പ്രധാനമന്ത്രിയെ കണ്ടത്. പാട്ടുപാടിയും നൃത്തം ചെയ്തു സ്വാഗതം ആശംസിച്ച ഇന്ത്യക്കാരെ മോദി അഭിവാദനം ചെയ്തു.
Read Also : ഇന്ത്യയെ ലക്ഷ്യമിട്ടാൽ വ്യോമാക്രമണമാകും മറുപടി , താലിബാന് മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്
ഇന്ത്യൻ പതാകയും കയ്യിലേന്തിയാണ് അദ്ദേഹത്തെ ഇന്ത്യൻ ജനത സ്വീകരിച്ചത്. സ്വാഗത സംഘത്തോടൊപ്പം എത്തിയ കുട്ടിയുമായി അദ്ദേഹം സംസാരിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട് . പ്രധാനമന്ത്രിയുമായി സംവദിച്ച ശേഷമാണ് ഇന്ത്യൻ സമൂഹം മടങ്ങിയത്.
Post Your Comments