Latest NewsIndiaInternational

ഇന്ത്യയെ ലക്ഷ്യമിട്ടാൽ വ്യോമാക്രമണമാകും മറുപടി , താലിബാന് മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്

ചൈന പോലും ഇന്ത്യയെ ആക്രമിക്കാൻ ഭയപ്പെടുന്ന സ്ഥിതി വിശേഷമാണ് ഇന്നുള്ളത്.

ലക്‌നൗ : ഇന്ത്യയെ ലക്ഷ്യമിടുന്ന താലിബാൻ ഭീകരർക്ക് ശക്തമായ മുന്നറിയിപ്പുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ തുനിഞ്ഞാൽ വ്യോമാക്രമണത്തിലൂടെ മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. സമാജക് പ്രതിനിധി സമ്മേളനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം കരുത്താർജ്ജിച്ചു. ഇന്ത്യയെ നോട്ടമിടാനുള്ള ധൈര്യം ഒരു രാജ്യത്തിനും ഇപ്പോൾ ഇല്ല. ഇന്ത്യയ്‌ക്ക് നേരെ നീങ്ങിയാൽ വ്യോമക്രാമണമാകും ഫലമെന്ന് താലിബാന് നന്നായി അറിയാമെന്നും യോഗി വ്യക്തമാക്കി.

അതേസമയം പാകിസ്താന് നേരെ നടന്ന സർജിക്കൽ സ്ട്രൈക്കും ബലാകോട്ടിലെ സർജിക്കൽ സ്ട്രൈക്കും യോഗി ഓർമ്മിപ്പിച്ചു. ചൈന പോലും ഇന്ത്യയെ ആക്രമിക്കാൻ ഭയപ്പെടുന്ന സ്ഥിതി വിശേഷമാണ് ഇന്നുള്ളത്. ഇതിനാലാണ് തീവ്രവാദികളെ നുഴഞ്ഞു കയറ്റത്തിന് സഹായിച്ചു ഇന്ത്യയിൽ പ്രശ്നങ്ങളുണ്ടാക്കാൻ ഈ രണ്ടു രാജ്യങ്ങളും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button