തൃശൂര്‍ : റോഡിന് നടുവിലുള്ള വൈദ്യുതി പോസ്റ്റ് കാണാതെ റോഡ് ടാറിങ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി മുഹമ്മദ് റിയാസിന് പരാതിയുമായി പ്രദേശവാസികൾ. രണ്ട് ആഴ്ചയ്ക്ക് മുന്‍പ് ടാര്‍ ചെയ്ത റോഡിന്റെ നടുക്കാണ് വൈദ്യുതി പോസ്റ്റ് ഉണ്ടായിരുന്നത്.
തമ്പുരാന്‍പടി-കണ്ടുബസാര്‍ റോഡില്‍ പുന്നയൂര്‍ പഞ്ചായത്തിലെ ഏരിമ്മല്‍ ക്ഷേത്രത്തിന് സമീപമാണ് റോഡിന് നടുവില്‍ വൈദ്യുതി പോസ്റ്റ് നിന്നത്. എന്നാല്‍, ഇക്കാര്യം ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പോസ്റ്റ് മാറ്റാനുള്ള തുക എസ്റ്റിമേറ്റില്‍ ഇല്ലെന്നായിരുന്നു നിര്‍മാണം നടത്തുന്ന നാഷണല്‍ ഹൈവേ അതോറിറ്റി വിഭാഗത്തിന്റെ വാദം.
Read Also : ജോജു ജോർജിന്റെ വാഹനം തല്ലിത്തകർത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ: കൊച്ചിയിൽ സംഘർഷം
റോഡിലേക്ക് കയറി നില്‍ക്കുന്ന 21 പോസ്റ്റുകള്‍ മാറ്റാന്‍ 3.10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും പോസ്റ്റുകള്‍ മാറ്റാതെ റോഡ് ടാര്‍ ചെയ്യുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പുന്നയൂരിലെ പൊതുപ്രവര്‍ത്തകനാണ് മന്ത്രിയെ പരാതിയുമായി സമീപിച്ചത്. ഇതോടെ, പ്രദേശത്ത് റോഡിലേക്ക് കയറി നില്‍ക്കുന്ന 20 പോസ്റ്റുകള്‍ അടുത്ത ദിവസം തന്നെ മാറ്റുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
Post Your Comments