തിരുവനന്തപുരം : ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിനെതിരെ കേരളപ്പിറവി ദിനത്തിൽ കെജിഎംഒഎ പ്രഖ്യാപിച്ച നിൽപ്പ് സമരം പിൻവലിച്ചു. സർക്കാരിനെതിരെ പ്രത്യക്ഷ സമരം തൽക്കാലം നിർത്തിവയ്ക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. ആരോഗ്യമന്ത്രി വീണ ജോർജ്ജുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. സെക്രട്ടറിയേറ്റിന് മുന്നിലെ നിൽപ്പ് സമരവും പതിനാറാം തീയതിയിലെ കൂട്ട അവധിയും മാറ്റിവച്ചു.
Read Also : അഹങ്കാരിയായ ജോജുവിനെ ഇനിയും വഴിതടയണം: പരിഹാസവുമായി ശ്രീജിത്ത് പണിക്കർ
ഒരുമാസത്തിനുള്ളിൽ ഡോക്ടർമാരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്നും പരാതികൾ പരിഹരിക്കാമെന്നുമുള്ള ആരോഗ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് സമരത്തിൽ നിന്നുള്ള പിന്മാറ്റം. മുന്നോട്ട് വെച്ച ആവശ്യങ്ങൾ ധനവകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് ആരോഗ്യ മന്ത്രി ഉറപ്പ് നൽകിയതായി ഡോക്ടർമാർ വ്യക്തമാക്കി. അതേസമയം, നിസ്സഹകരണ സമരം തുടരും എന്ന് ഡോക്ടർമാർ പറഞ്ഞു.
Post Your Comments