KeralaLatest NewsIndiaNews

‘ജോജു ക്രിമിനൽ, ഗുണ്ടയെ പോലെ പെരുമാറി’: ജോജുവിന്റെ വാഹനം തല്ലിത്തകർത്തതിനെ ന്യായീകരിച്ച് കെ.സുധാകരൻ

കൊച്ചി: ഇന്ധനവില വർദ്ധനവിനെതിരെ കോൺഗ്രസ് നടത്തിയ വഴിതടയലിനെതിരെ പ്രതികരിച്ച നടൻ ജോജു ജോർജിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. ജോജു ജോർജിനെ രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. ജോജു ജോർജ് ഒരു ക്രിമിനൽ ആണെന്നും ഗുണ്ടയെ പോലെ പ്രവർത്തകരോട് പെരുമാറിയെന്നും കെ.സുധാകരൻ ആരോപിച്ചു. ജോജുവിന്റെ വാഹനം തല്ലിത്തകർത്തത് ജനവികാരമാണെന്നും സുധാകരൻ പറഞ്ഞു.

Also Read:ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പില്‍ അവസരം : നവംബര്‍ 12 വരെ അപേക്ഷിക്കാം

അതേസമയം, ജോജു ജോർജ് മദ്യപിച്ച് വനിതാ പ്രവർത്തകർക്ക് നേരെ അസഭ്യവർഷം നടത്തിയെന്നും വനിതാ പ്രവർത്തകരെ പിടിച്ചുതള്ളിയെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. ജോജുവിനെതിരെ കേസെടുക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. ജോജു ജോർജിന്റെ വാഹനത്തിന്റെ ചില്ലുകൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തല്ലിത്തകർത്തു.

സാധാരണക്കാരെ ബുദ്ധിമുട്ടിച്ച് കൊണ്ട് എന്താണ് നേടുന്നതെന്ന് നടൻ ജോജു ജോർജ് പരസ്യമായി ചോദിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. ഈ രീതിയിൽ മണ്ടത്തരം കാണിച്ച് ആണോ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്ന് ജോജു കോൺഗ്രസ് നേതാക്കളോട് ചോദിക്കുന്നു. എത്ര മണിക്കൂർ ആയി ഇങ്ങനെ ജനങ്ങൾ ബുദ്ധിമുട്ടുന്നതെന്നാണ് താരം രൂക്ഷമായി പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button