ErnakulamNattuvarthaLatest NewsKeralaNews

സത്യസന്ധമായികേസ് അന്വേഷിച്ചു: സമീര്‍ വാങ്കഡെയ്ക്കും താൻ നേരിട്ട അതെ അവസ്ഥയെന്ന് ജേക്കബ് തോമസ്

കൊച്ചി: ലഹരികേസിൽ കോടികള്‍ കൈക്കൂലി വാങ്ങിയെന്ന് ആരോപണവിധേയനായ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ഇപ്പോള്‍ നേരിടുന്നത് താന്‍ നേരിട്ട അതേ രീതിയിലുള്ള അവസ്ഥയാണെന്ന് മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ്.

സത്യസന്ധമായി ഒരു കേസ് അന്വേഷിച്ചു എന്നതാണ് അദ്ദേഹം ചെയ്ത തെറ്റെന്നും അതിന്റെ പേരിൽ കുംടുംബത്തെയൊന്നാകെ വിചാരണ ചെയ്ത് അദ്ദേഹത്തെ മുള്‍മുനയില്‍ നിര്‍ത്തുകയാണെന്നും ജേക്കബ് തോമസ് പറഞ്ഞു. തനിക്കെതിരായ ഡ്രഡ്ജര്‍ അഴിമതിക്കേസ് ഹൈക്കോടതി റദ്ദാക്കിയതിനോട് പ്രതികരിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഗർഭിണിയായ സ്വന്തം മകൾക്ക് നൽകിയത് കേടായ ഭക്ഷണം, ചോരക്കുഞ്ഞിനെ ജനിച്ച ദിവസങ്ങളിൽ നോക്കിയതിന് കണക്കു പറയുന്ന അമ്മ

കേരളത്തിലെ അഴിമതിക്കെതിരേ പോരാടിയതിനാണ് താന്‍ ഒരു വര്‍ഷം സസ്പെന്‍ഷനിലായതെന്നും അഴിമതിക്കെതിരെ നിലപാട് എടുത്ത എല്ലാവര്‍ക്കും വേണ്ടിയാണ് താന്‍ പോരാടിയതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും പെന്‍ഷന്‍ പോലും നിഷേധിക്കുകയാണെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button