Latest NewsKeralaNews

കോണ്‍ഗ്രസിന്റെ സമര രീതിയെ കുറിച്ച് പറയുന്നവര്‍ കേന്ദ്ര നയങ്ങളെ കുറിച്ചും പറയണം: പ്രതികരണവുമായി കെ സി വേണുഗോപാല്‍

കൊച്ചി : ഇന്ധനവില വര്‍ധനവിനെതിരെയുള്ള കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ നടന്‍ ജോജു ജോര്‍ജ്ജിന്റെ പ്രതിഷേധത്തിൽ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ആരെയും ആക്രമിക്കുന്നത് ശരിയല്ലെന്നും വിഷയത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Read Also  :  ജോജു ജോര്‍ജിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ച്: പൊലീസ് തടഞ്ഞു

സമര രീതിയെ കുറിച്ച് വിയോജിപ്പ് ഉണ്ടാകാം. എന്നാല്‍ ഉന്നയിച്ച വിഷയങ്ങള്‍ ഗൗരവം ഉള്ളതാണ്, സമര രീതിയെ കുറിച്ച് പറയുന്നവർ കേന്ദ്ര നയങ്ങളെ കുറിച്ച് പറയണമെന്നും വേണുഗോപാല്‍ പറഞ്ഞു. ഇന്ധനവില ദിനംപ്രതി കൂടുന്ന സാഹചര്യമാണുള്ളത്. വിലക്കയറ്റം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ഒരുപാട് സമരങ്ങള്‍ കോണ്‍ഗ്രസ് നടത്തിയെങ്കിലും കേന്ദ്രസര്‍ക്കാരിന് മറുപടിയില്ലെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button