നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളം വഴി സ്വര്‍ണമിശ്രിതം കടത്താൻ ശ്രമിച്ച ഏഴ് പേർ പിടിയിൽ. ഗള്‍ഫില്‍ നിന്നെത്തിയ ഏഴു യാത്രക്കാരില്‍ നിന്നായി രണ്ടരക്കോടി രൂപയുടെ സ്വര്‍ണം പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിന്റെ പ്രത്യേക സംഘം കൊച്ചി വിമാനത്താവളത്തിലെത്തി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
ബഹ്റൈനില്‍ നിന്നുമെത്തിയ അനസ് ജിഹാദ്, നൗഫല്‍ പി. പറമ്പത്ത്, ഷാര്‍ജയില്‍ നിന്നെത്തിയ മുഹമ്മദ് ഇര്‍ഫാന്‍ അലി, മുഹമ്മദ് അഷര്‍ അമര്‍, ദുബായില്‍ നിന്നെത്തിയ സിബി സജി, മുസ്ബ മുഹമ്മദ് ഇഷാഖ്, അഞ്ജും സൂഫിയാന്‍ എന്നിവരാണ് പിടിയിലായത്. അഞ്ജും സൂഫിയാന്‍ രത്‌നഗിരി സ്വദേശിനിയാണ്. സ്വര്‍ണം മിശ്രിതമാക്കി, കാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു ഇവർ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ പരിശോധിച്ച സംഘാതത്തിനു ഇവരില്‍നിന്ന് 5.064 കിലോ സ്വര്‍ണമാണ് ലഭിച്ചത്.
പലരും പലസ്ഥലങ്ങളിൽ നിന്നെത്തിയവരാണ്. ഇവർക്ക് പരസ്പരം യാതൊരു പരിചയവുമില്ല. എന്നാൽ ഇവരെല്ലാം ഒരേ സംഘത്തിനുവേണ്ടി സ്വര്‍ണം കൊണ്ടുവന്നതാണെന്നാണ് സൂചന. ആര്‍ക്കുവേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്.
Post Your Comments