KannurLatest NewsKeralaNattuvarthaNews

ഫാത്തിമ മരിച്ചത് മന്ത്രവാദ ചികിത്സയെ തുടർന്ന്, പനിയും ശ്വാസ തടസ്സവുമുള്ള കുട്ടിയെ കൊല്ലാൻ കൊടുത്തുവെന്ന് പരാതി

കണ്ണൂർ: വിദ്യാര്‍ഥിനിയുടെ മരണം മന്ത്രവാദ ചികിത്സയെ തുടര്‍ന്നാണെന്ന് പരാതിയുമായി ബന്ധു. പനി ബാധിച്ച പതിനൊന്ന് വയസ്സുകാരി ഫാത്തിമയെ ആശുപത്രിയിലെത്തിക്കാതെ മന്ത്രവാദത്തിന് പോയതാണ് മരണത്തിനിടയാക്കിയെന്നാണ് പരാതി ഉയരുന്നത്. ആശുപത്രിയിൽ എത്തിക്കാൻ വൈകിച്ചതിനെ തുടർന്നാണ് കുട്ടി മരണപ്പെട്ടതെന്ന വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിലും മറ്റും വലിയ ചർച്ചയായിരുന്നു.

Also Read:ഭയം വേണ്ട, മാതാപിതാക്കളെപ്പോലെ തന്നെ അധ്യാപകരും ജീവനക്കാരും കുട്ടികളെ നോക്കും: വി ശിവന്‍കുട്ടി സംഭവത്തിന്റെ അടിസ്ഥാനത്തിൽ മരണപ്പെട്ട ഫാത്തിമയുടെ പിതൃ സഹോദരന്റെ പരാതിയില്‍ സിറ്റി പോലീസ് കേസ് എടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയോട് കൂടിയാണ് പനിയും ശ്വാസതടസ്സവും കലശലായതിനെ തുടര്‍ന്ന് കുട്ടിയെ താണെയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ മരിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

എന്നാൽ കടുത്ത പനിയുള്ള കുട്ടിയ്ക്ക് വൈദ്യ ചികിത്സ നൽകാതെ മന്ത്രവാദ ചികിത്സ നൽകുകയും തുടർന്ന് മരണം സംഭവിയ്ക്കുകയുമായിരുന്നെന്ന് പിതൃ സഹോദരന്റെ പരാതിയിൽ പറയുന്നു. അതേസമയം വലിയ വിമർശനമാണ് കുടുംബത്തിനെതിരെ സംഭവത്തിൽ ഉയർന്നുകൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button