ThiruvananthapuramLatest NewsKeralaNattuvarthaNewsCrime

ക്ഷേത്രത്തില്‍ കവര്‍ച്ച: മോഷണം തത്സമയം കണ്ട പ്രവാസി പൊലീസില്‍ അറിയിച്ചു, പ്രതി പിടിയില്‍

സംഭവ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കൈയ്യോടെ പിടികൂടി

തിരുവനന്തപുരം: ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തവെ പ്രതിയെ പിടികൂടി പൊലീസ്. പൊഴിയൂര്‍ സ്വദേശി അബിന്‍ (22) ആണ് തുമ്പ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയായിരുന്നു സംഭവം. തുമ്പ കുഞ്ചാലുംമൂട് ദുര്‍ഗാദേവി ക്ഷേത്രത്തിലായിരുന്നു പ്രതി മോഷണം നടത്താന്‍ കയറിയത്.

Read Also : നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചിരുന്നില്ല: വൈദ്യപരിശോധന ഫലം പുറത്ത്

മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വിദേശത്തിരുന്ന് പ്രവാസി തത്സമയം കാണുന്നുണ്ടായിരുന്നു. ഉടനെ തന്നെ പ്രവാസി നാട്ടിലെ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കൈയ്യോടെ പിടികൂടി.

ക്ഷേത്രത്തിലെ ശ്രീകോവില്‍ തകര്‍ത്ത് അകത്ത് കടന്ന് വിളക്കുകളും സാധനങ്ങളും കടത്തുന്നത് സിസിടിവിയില്‍ വ്യക്തമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button