Latest NewsNewsFootballInternationalSports

സൗഹൃദ മത്സരം: ക്രിസ്റ്റ്യൻ എറിക്സൺ വീണ്ടും ഡെന്മാർക്ക് ടീമിൽ

ലണ്ടന്‍: യൂറോ കപ്പിനിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് കളിക്കളത്തിൽ കുഴഞ്ഞുവീണ ക്രിസ്റ്റ്യൻ എറിക്സൺ ഡെന്‍മാര്‍ക്ക് ടീമിലേക്ക് തിരിച്ചെത്തുന്നു. ഈ മാസം നെതര്‍ലന്‍ഡ്സിനും സെര്‍ബിയക്കുമെതിരെ നടക്കുന്ന സൗഹൃദ ഫുട്ബോള്‍ മത്സരങ്ങള്‍ക്കുള്ള 23 അംഗ ഡെന്‍മാര്‍ക്ക് ടീമിലേക്ക് എറിക്സണെ കോച്ച് കാസ്പര്‍ ജുല്‍മാന്ദ് പരിഗണിച്ചിട്ടുണ്ട്.

രണ്ട് മത്സരങ്ങളിലും ടീമിലെ നിര്‍ണായക താരമായിരിക്കും എറിക്സണെന്ന് കാസ്പര്‍ പറഞ്ഞു. എറിക്സണ് ഇപ്പോള്‍ കളിക്കാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാല്‍, ടീമിലെ ഏറ്റവും മികച്ച കളിക്കാരന്‍ എന്ന നിലയിലാണ് ഇപ്പോള്‍ ടീമിലെടുത്തതെന്നും കാസ്പര്‍ വ്യക്തമാക്കി. ഡെന്‍മാര്‍ക്കിനായി 109 മത്സരങ്ങള്‍ കളിച്ചിട്ടുള്ള എറിക്സണ്‍ 36 ഗോളുകള്‍ നേടിയിട്ടുണ്ട്.

Read Also:- ചര്‍മ്മ പ്രശ്നങ്ങള്‍ അകറ്റാൻ ചില വഴികൾ!

യൂറോ കപ്പില്‍ ഫിൻലഡിനെതിരായ മത്സരത്തിനിടെ ഹൃദയാഘാതത്തെതുടർന്ന് താരം കളിക്കളത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. തുടർന്ന്, ബ്രെന്‍റ്ഫോര്‍ഡിന് വേണ്ടി പന്തു തട്ടിയ എറിക്സണ്‍ ടീമിനായി ഗോളിന് വഴിയൊരുക്കി മികവ് കാട്ടിയിരുന്നു. ബ്രെന്‍റ്ഫോര്‍ഡിന് കളിക്കുന്നതിന് മുമ്പ് കായികക്ഷമത വീണ്ടെടുക്കുന്നതിന്‍റെ ഭാഗമായി തന്‍റെ മുന്‍ ക്ലബ്ബ് അയാക്സ് ആംസ്റ്റര്‍ഡാമിനൊപ്പവും പരിശീലനത്തില്‍ പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button