![](/wp-content/uploads/2021/11/accident.jpg)
കൊച്ചി: മുന്‍ മിസ് കേരള വിജയികളായ അന്‍സി കബീറിന്റേയും അഞ്ജന ഷാജന്റേയും മരണത്തിനിടയാക്കിയ കാര്‍ അപകടത്തില്‍പ്പെട്ടത് ഫോര്‍ട്ട് കൊച്ചിയിലെ ഡിജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോഴെന്ന് പൊലീസ്. കൊച്ചിയില്‍ നിന്ന് തൃശ്ശുരിലേക്കുള്ള യാത്രക്കിടെ എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ഹോട്ടലിനു മുന്നില്‍ വച്ചായിരുന്നു അപകടം. 2019 ലെ മിസ് കേരള അന്‍സി കബീറും (25) റണ്ണറപ്പ് അഞ്ജന ഷാജനും(26) പുറമെ സുഹൃത്തുക്കളും തൃശ്ശൂര്‍ സ്വദേശികളുമായ മുഹമ്മദ് ആഷിക്, അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്.
Read Also : മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ഐസിയുവില്‍
അര്‍ധരാത്രിയോടെ പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ കാര്‍ അമിത വേഗതയിലായിരുന്നുവെന്നും പൊലീസ് പറയുന്നു. മുന്നിലെ ബൈക്കില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് കാര്‍ മരത്തിലിടിച്ച് മറിയുകയായിരുന്നു.അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. അന്‍സിയും അഞ്ജനയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇതില്‍ അബ്ദുള്‍ റഹ്മാനാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് വിവരം. മുഹമ്മദ് ആഷിഖിന്റെ നില ഗുരുതരമായി തുടരുകയാണ്. കാറിലുണ്ടായിരുന്നവരെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊച്ചിയില്‍നിന്നു അന്‍ജനയുടെ തൃശൂരിലെ വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു എന്നാണ് അപകടത്തില്‍ പരുക്കേറ്റയാള്‍ പൊലീസിനു നല്‍കിയിരിക്കുന്ന മൊഴി. ഇടതുവശം ചേര്‍ന്നു പോയ ബൈക്കില്‍ ഇടിക്കുന്നത് ഒഴിവാക്കാന്‍ കാര്‍ വെട്ടിച്ചപ്പോള്‍ മരത്തില്‍ ചെന്നിടിച്ചതാണ് ദുരന്തമായത്.
ബൈക്കില്‍ ഇടിച്ചെങ്കിലും യാത്രക്കാരന് കാര്യമായ പരുക്കില്ല. കാറില്‍ മുന്നിലും പിന്നിലുമായി ഇടതു വശത്തിരുന്ന രണ്ടുപേരാണ് മരിച്ചത്. മുന്‍ സീറ്റിലിരുന്ന യുവതി വാഹനത്തില്‍ ഞെരിഞ്ഞമര്‍ന്നു. പിന്നിലിരുന്ന യുവതി പുറത്തേയ്ക്കു തെറിച്ചുവീണ് മീഡിയനില്‍ തലയിടിച്ചുണ്ടായ പരിക്കു മൂലമാണു മരിച്ചതെന്നു പൊലീസ് പറഞ്ഞു.
ഡ്രൈവര്‍ സീറ്റില്‍ എയര്‍ ബാഗ് ഉണ്ടായിരുന്നതിനാല്‍ ഡ്രൈവര്‍ക്ക് കാര്യമായ പരുക്കുകള്‍ സംഭവിച്ചില്ല. പിന്നില്‍ വലതുവശത്തിരുന്ന യുവാവ് മുന്നിലേയ്ക്കു തെറിച്ചു വീണു തലയ്ക്ക് കാര്യമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അന്‍ജനയുടെ സഹോദരന്‍ അപകടമറിഞ്ഞ് രാത്രിയില്‍ തന്നെ കൊച്ചിയില്‍ എത്തി.
Post Your Comments