ThiruvananthapuramErnakulamLatest NewsKeralaNattuvarthaNews

‘പോകാനുള്ള സമയമായി’: ആന്‍സി അവസാനമായി കുറിച്ച വാക്കുകള്‍ അറംപറ്റി, വിശ്വസിക്കാനാകുന്നില്ലെന്ന് സുഹൃത്തുക്കള്‍

കൊച്ചി: മരണത്തിന് മുമ്പ് മുന്‍ മിസ് കേരള ആന്‍സി കബീര്‍ അവസാനമായി സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ അറംപറ്റിയത് പോലെയായെന്ന് സുഹൃത്തുക്കള്‍. പച്ചപ്പ് നിറഞ്ഞ സ്ഥലത്ത് കൂടി നടക്കുന്ന വീഡിയോ പങ്കുവെച്ച് കൊണ്ട് ‘പോകാനുള്ള സമയമായി’ എന്നാണ് ആന്‍സി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സംഭവം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് ഈ വീഡിയോയ്ക്ക് താഴെ സുഹൃത്തുക്കള്‍ കുറിച്ചത്. മരണത്തിലേയ്ക്കുള്ള യാത്ര ഒരുപാടു നേരത്തെയായെന്നും അന്‍സി മരണം മുന്‍കൂട്ടി കണ്ടുവെന്നും ചിലര്‍ കുറിച്ചു.

Read Also : പട്ടിയുടെ കടിയേറ്റയാള്‍ക്ക് നല്‍കിയത് കൊവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ്: ആവശ്യപ്പെട്ടത് ആന്റി റാബീസ് കുത്തിവെയ്പ്പ്

തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു മിസ് കേരള 2019 അന്‍സി കബീര്‍, മിസ് കേരള 2019 റണ്ണറപ്പ് അഞ്ജന ഷാജന്‍ എന്നിവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. എറണാകുളം വൈറ്റിലയിലായിരുന്നു അപകടം.

ഇരുവരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. റാംപിലെ അടുത്ത സുഹൃത്തുക്കളായ ഇരുവരും മിസ് കേരള സൗന്ദര്യ മത്സരത്തിനിടെയാണ് സൗഹൃദത്തിലായത്. തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിനിയാണ് ആന്‍സി കബീര്‍. തൃശൂര്‍ സ്വദേശിനിയാണ് അഞ്ജന ഷാജന്‍. ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button