ThiruvananthapuramCOVID 19KeralaLatest NewsNews

ഒന്നര വർഷത്തിന് ശേഷം സംസ്ഥാനത്തു ഇന്ന് സ്കൂളുകൾ തുറക്കും

കേരളപ്പിറവി ദിനമായ ഇന്ന് ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസ്സുകളും പത്ത്, പന്ത്രണ്ട് ക്ലാസ്സുകളുമാണ് ആരംഭിക്കുന്നത്.

തിരുവനന്തപുരം: മഹാമാരിമൂലം ഒന്നര വര്‍ഷത്തെ അടച്ചിടലിനു ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറക്കും. കേരളപ്പിറവി ദിനമായ ഇന്ന് ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസ്സുകളും പത്ത്, പന്ത്രണ്ട് ക്ലാസ്സുകളുമാണ് ആരംഭിക്കുന്നത്.

Also Read : ലാവ അഗ്നി 5ജി നവംബര്‍ 9 ന് ഇന്ത്യയില്‍ വിപണിയിൽ അവതരിപ്പിക്കുംമറ്റ് ക്ലാസുകള്‍ ഈ മാസം പതിനഞ്ച് മുതല്‍ ആരംഭിക്കും. സ്കൂളിൽ എത്താൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം തുടരും.കർശന കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായാണ് സ്കൂളുകൾ പ്രവർത്തിക്കുക. പല ബാച്ചുകളിലായി 25 ശതമാനം വിദ്യാർത്ഥികൾ മാത്രം എത്തുന്ന തരത്തിലാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വാക്‌സിന്‍ എടുക്കാത്ത അധ്യാപകർക്ക്‌ സ്കൂളിൽ അനുവദിക്കാൻ സാധിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നേരുത്തേ അറിയിച്ചിരുന്നു. പുതു പ്രതീക്ഷകളോടെയാണ്‌ കേരളം വീണ്ടും സ്കൂളിൽ എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button