ErnakulamNattuvarthaLatest NewsKeralaNews

സമരം ചെയ്യേണ്ടത് നട്ടം തിരിയുന്ന നാട്ടുകാരെ വഴിതടഞ്ഞു ബുദ്ധിമുട്ടിച്ചിട്ടല്ല: അഡ്വ. ഹരീഷ് വാസുദേവന്‍

കൊച്ചി: പെട്രോള്‍ വിലവര്‍ദ്ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ നടന്‍ ജോജു ജോര്‍ജിന് നേരെയുണ്ടായ ആക്രമണത്തിൽ ജോജുവിന് പിന്തുണയുമായി അഡ്വ. ഹരീഷ് വാസുദേവന്‍. പെട്രോൾ വില കൂട്ടുന്നതിന് സർക്കാരിനോടാണ് സമരം ചെയ്യേണ്ടതെന്നും അതേ പ്രശ്‌നത്തിൽ നട്ടം തിരിയുന്ന നാട്ടുകാരെ വഴിതടഞ്ഞു ബുദ്ധിമുട്ടിച്ചിട്ടല്ലെന്നും ഹരീഷ് വാസുദേവന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി .
ജോജു അഭിപ്രായം പറഞ്ഞതിന് ജോജുവിന്റെ കാർ തല്ലി പൊളിച്ചത് ഒട്ടും സ്വഭാവികമല്ലെന്നും ക്രിമിനൽ കുറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

അഡ്വ. ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

സന്ധ്യയിൽ നിന്നും ജോജുവിലേയ്‌ക്കെത്തുമ്പോൾ കോൺഗ്രസിന്റെ പൗരബോധത്തിൽ വന്ന അധഃപതനത്തെക്കുറിച്ചു അഞ്ജു പാർവതി

പെട്രോൾ വില കൂട്ടുന്നതിന് സർക്കാരിനോടാണ് സമരം ചെയ്യേണ്ടത്. അതേ പ്രശ്‌നത്തിൽ നട്ടം തിരിയുന്ന നാട്ടുകാരെ വഴിതടഞ്ഞു ബുദ്ധിമുട്ടിച്ചിട്ടല്ല. ജനങ്ങളുടെ മൗലികാവകാശങ്ങൾ കവർന്നെടുക്കാൻ ഒരു സമരത്തിനും അവകാശമില്ല. കേന്ദ്ര-കേരള സർക്കാരുകളുടെ ഓഫീസ് ഉപരോധിച്ചോ ധർണ്ണ നടത്തിയോ സമരം ചെയ്യണം. സമരം ചെയ്യുമ്പോൾ ജനങ്ങളെ തടയാമെന്ന തിയറി പറയുന്നവർ അത് ഭരണഘടനയുടെ ഏത് മൗലികാവകാശത്തിൽ പെടും എന്നുകൂടി പറയണം.

ജനങ്ങളെ ബുദ്ധിമുട്ടിച്ചാൽ, അവർക്കും പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് മനസിലാക്കണം. നിങ്ങൾക്കുള്ള അതേ അവകാശം. അപ്പൊ അത് മാത്രം ജനാധിപത്യവിരുദ്ധവും നിങ്ങളുടെ പ്രതികരണം മാത്രം ജനാധിപത്യപരവും ആവില്ല. ഇരട്ടത്താപ്പ് ആണത്. റോഡിലിറങ്ങിയുള്ള സമരങ്ങളോടുള്ള പൊതുപുച്ഛം അരാഷ്ട്രീയമാണ്, അത്തരക്കാരെപ്പറ്റി അല്ല പോസ്റ്റ്. സമരത്തിന്റെ പേരിൽ നിയമം കയ്യിലെടുക്കുന്നവരെ പറ്റിയാണ്. ജോജു അഭിപ്രായം പറഞ്ഞതിന് ജോജുവിന്റെ കാർ തല്ലി പൊളിച്ചത് ഒട്ടും സ്വഭാവികമല്ല. ക്രിമിനൽ കുറ്റമാണ്. മറിച്ചു അഭിപ്രായമുള്ളവർ കാര്യകാരണ സഹിതം പറഞ്ഞാൽ കേൾക്കാൻ താല്പര്യമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button