തിരുവനന്തപുരം: കേരളത്തില്‍ ഒരിടവേളയ്ക്കുശേഷം തിയറ്ററുകള്‍ തുറന്നതിന് പിന്നാലെ തുടരുന്ന തിയറ്റർ- ഒടിടി വിവാദങ്ങള്‍ക്കിടെ മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരെ പരോക്ഷ പ്രതികരണവുമായി നടന്‍ വിനായകന്‍. ആശങ്കപ്പെടേണ്ട ഇവന്മാര്‍ ആരുമില്ലേലും കേരളത്തില്‍ സിനിമയുണ്ടാകുമെന്നായിരുന്നു ഫേസ്ബുക്കിലെ താരത്തിന്റെ പ്രതികരണം. പതിവുപോലെ പോസ്റ്റിനൊപ്പം ക്യാപ്ഷനടക്കം സൂചനകളൊന്നുമില്ലെങ്കിലും മരയ്ക്കാര്‍ വിവാദം കത്തിനില്‍ക്കെ വിഷയം അതുതന്നെയാണെന്നാണ് കമന്റ് ബോക്‌സിന്റെ വാദം.
ഇതോടെ ‘പല്ലുതേക്കാതെ കുളിക്കാതെ നടന്നവനെയൊക്കെ സിനിമയിൽ അഭിനയിപ്പിച്ചവർക്ക് തന്നെയിട്ടു പണിയുകയാണ്’ എന്ന കമന്റുമായി ചിലർ എത്തി. കൂടാതെ ‘കൂട്ടിയിട്ടു കത്തിച്ചതാണോ’ എന്ന കമന്റും വിനായകനെതിരെ വന്നു. നിരവധി പേരാണ് വിനായകനെതിരെ രംഗത്തെത്തിയത്. അതേസമയം കൊവിഡ് പ്രതിസന്ധിക്ക് ശേഷം സംസ്ഥാനത്ത് തിയറ്റുകള്‍ തുറക്കാനിരിക്കെ തരംഗമുണ്ടാക്കാന്‍ മരക്കാര്‍ എത്തുമെന്നായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനും താരങ്ങളുമടക്കം നല്‍കിയിരുന്ന സൂചന.
എത്രകാലം പെട്ടിയില്‍ കിടന്നാലും മരക്കാര്‍ തിയറ്റില്‍തന്നെയെത്തുമെന്ന് പ്രഖ്യാപിച്ച ആന്റണി പെരുമ്പാവൂരെന്നാല്‍ ഒടുവില്‍ ഒടിടിയിലേക്ക് തിരിയുന്നു എന്ന സൂചന ആരംഭിച്ചതോടെ കടുത്ത തര്‍ക്കത്തിലാണ് കേരളത്തിലെ സിനിമ വ്യവസായം സാക്ഷ്യം വഹിക്കുന്നത്. ആന്റണി പെരുമ്പാവൂരും ഫിയോക്കും തമ്മിലെ യുദ്ധത്തിലൊടുവില്‍ തിയറ്ററുടമകളും നിര്‍മ്മാതാക്കളും രണ്ടുതട്ടിലാണെന്ന് വരെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതിന്റെ ബാക്കിപത്രമായി ആന്റണി പെരുമ്പാവൂര്‍ ഫിയോക്കില്‍ നി്ന്ന് രാജിവെച്ചതായും അഭ്യൂഹങ്ങളുയര്‍ന്നു. ഇത് സ്ഥിരീകരിക്കുന്നതിനോ നിഷേധിക്കുന്നതിനോ പകരം രാജികത്തിനെ ചുറ്റിപ്പറ്റി കൂടുതല്‍ വിവാദങ്ങളിലേക്കാണ് ഫിയോക് പ്രതിനിധികള്‍ നീങ്ങിയത്.
Post Your Comments