ErnakulamNattuvarthaLatest NewsKeralaNews

ഇവന്മാര്‍ ആരുമില്ലേലും കേരളത്തില്‍ സിനിമയുണ്ടാകും: വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

കൊച്ചി: മോഹൽലാൽ നായകനായ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കെ നടൻ വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ആശങ്കപ്പെടേണ്ട ഇവന്മാർ ആരുമില്ലെങ്കിലും കേരളത്തിൽ സിനിമയുണ്ടാകുമെന്ന് താരം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഇതിനോടകം തന്നെ പോസ്റ്റ് വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചർച്ചയാവുകയും ചെയ്തു. മരക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ടാണ് വിനായകന്റെ പ്രതികരണം എന്ന രീതിയിലാണ് പോസ്റ്റിന് താഴെ ഭൂരിഭാ​ഗം പേരും കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.

വധശിക്ഷ ലഭിക്കാന്‍ വേണ്ടിആക്രമണം: ജോക്കർ വേഷം ധരിച്ചെത്തിയ യുവാവ് ട്രെയിനിന് തീവെച്ചു, യാത്രക്കാരെ ആക്രമിച്ചു

ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രതറെക്കുറിച്ചുള്ള ചർച്ചകൾ കുറച്ച് ദിവസമായി മലയാള സിനിമാ മേഖലയിൽ സജീവമാണ്. ഫിലിം ചേംബറിന്റെ മദ്ധ്യസ്ഥതയില്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതേ തുടർന്ന് ചിത്രം ഒ ടി ടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെയാവും റിലീസ് ചെയ്യുകയെന്നും കരാര്‍ ഒപ്പിട്ടുവെന്നും റിപ്പോർട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button