Latest NewsIndiaNews

പട്ടിയുടെ കടിയേറ്റയാള്‍ക്ക് നല്‍കിയത് കൊവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ്: ആവശ്യപ്പെട്ടത് ആന്റി റാബീസ് കുത്തിവെയ്പ്പ്

റാഞ്ചി: പട്ടിയുടെ കടിയേറ്റതിനെ തുടര്‍ന്ന് ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചയാള്‍ക്ക് നല്‍കിയത് കൊവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ്. പട്ടിയുടെ കടിയേറ്റ രാജു സിംഗ് എന്നയാള്‍ക്കാണ് ആന്റി റാബീസ് കുത്തിവെയ്പ്പ് നല്‍കുന്നതിന് പകരം കൊവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് നല്‍കിയത്. ജാര്‍ഖണ്ഡിലെ പലമു ജില്ലയിലാണ് സംഭവം.

പട്ടികടിച്ചതിനെ തുടര്‍ന്ന് രാജു സിംഗ് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ആന്റി റാബീസ് കുത്തിവെയ്പ്പ് നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഇയാള്‍ക്ക് കൊവിഡ് വാക്‌സിനാണ് നല്‍കിയത്.

Read Also : ഒന്നര വര്‍ഷത്തിന് ശേഷം വിദ്യാലയങ്ങളില്‍ കുരുന്നുകളുടെ ആഹ്ലാദം: ജാഗ്രതയോടെ സ്‌കൂളുകള്‍ തുറന്നു

രാജു സിംഗ് കൊവിഡ് വാക്‌സിന്‍ പ്രതിരോധ കുത്തിവെയ്പ്പിന്റെ രണ്ട് ഡോസുകളും ഇതിന് മുമ്പ് എടുത്തിരുന്നു. വീഴ്ച വരുത്തിയ ആരോഗ്യ പ്രവര്‍ത്തകനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button