Latest NewsUAEInternationalGulf

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 81 പുതിയ കേസുകൾ

അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 88 പുതിയ കോവിഡ് കേസുകൾ. 118 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Also: താന്‍ ജീവനോടെയുണ്ട്, അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് താലിബാന്റെ പരമോന്നത നേതാവ് മുല്ലാ ഹിബത്തുല്ല അഖുന്‍സാദ പൊതുവേദിയില്‍

739,905 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,34,132 പേർ രോഗമുക്തി നേടി. 2,136 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 3,637 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 287,876 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. യുഎഇയിൽ കോവിഡ് വാക്‌സിനേഷൻ വർധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം: മന്ത്രി സജി ചെറിയാനെതിരായ അനുപമയുടെ പരാതിയിൽ പ്രാഥമിക പരിശോധന നടത്താൻ കമ്മീഷണറുടെ നിർദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button