ThiruvananthapuramKeralaNattuvarthaLatest NewsNewsIndia

റസ്റ്റ്​ ഹൗസിന് വേണ്ടത്ര വൃത്തിയില്ല, മാനേജരെ സസ്​പെന്‍ഡ്​ ചെയ്ത് പി എ മുഹമ്മദ്‌ റിയാസ്

തിരുവനന്തപുരം: പൊതുമരാമത്തിന്റെ റസ്റ്റ് ഹൌസ് മാനേജരെ സസ്പെൻഡ് ചെയ്ത് മന്ത്രി മുഹമ്മദ്‌ റിയാസ്. മന്ത്രിയുടെ മിന്നൽ സന്ദർശനത്തിൽ വൃത്തിഹീനമായ റസ്റ്റ് ഹൗസ് കണ്ടതിനെ തുടർന്നാണ് നടപടി. ഞായറാഴ്ച രാവിലെ 11.30ഓടെയാണ്​ മന്ത്രി എത്തിയത്​. റസ്റ്റ്​ഹൗസും പരിസരപ്രദേശങ്ങളും വൃത്തിയാക്കിയിടാത്തതിനെ തുടര്‍ന്ന്​ മന്ത്രി ജീവനക്കാരോട്​ ക്ഷുഭിതനാവുകയായിരുന്നു.

Also Read:സ്കൂൾ തുറക്കാൻ എല്ലാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തി: മാസ്ക്കും ജാഗ്രതയും മുഖ്യമെന്ന് മുഖ്യമന്ത്രി

‘ഇങ്ങനെ പോയാല്‍ മതിയെന്ന്​ വിചാരിച്ചാല്‍ അത്​ നടപ്പില്ല. സര്‍ക്കാര്‍ ഒരു തീരുമാനമെടുത്താല്‍ ജീവനക്കാരും അതിനൊപ്പം നില്‍ക്കണം. സര്‍ക്കാര്‍ തീരുമാനം പൊളിക്കാന്‍ ആരും വിചാരിച്ചാലും നടക്കില്ല’, മുഹമ്മദ്​ റിയാസ്​ ജീവനക്കാരോട് പറഞ്ഞു.

റസ്റ്റ്​ ഹൗസ്​ വൃത്തിയാക്കിയിടാത്തതിന്​ മാനേജര്‍ വിപിനനെ സസ്​പെന്‍ഡ്​ ചെയ്യാന്‍ മന്ത്രി ബന്ധപ്പെട്ടവര്‍ക്ക്​ നിര്‍ദേശം നല്‍കി. ഈ രീതിയില്‍ ഇനിയും മുന്നോട്ട്​ പോകാനാവില്ല. നാളെ മുതല്‍ റസ്റ്റ്​ഹൗസുകളുടെ ഓണ്‍ലൈന്‍ ബുക്കിങ്​ ആരംഭിക്കുമെന്നും മന്ത്രി മുഹമ്മദ്‌ റിയാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button