KeralaNattuvarthaLatest NewsNewsIndia

‘മുണ്ട് ഉടുത്താൽ സംസ്ഥാന അധ്യക്ഷൻ, പാന്റ് ഇട്ടാൽ ദേശീയ അധ്യക്ഷൻ’: എ.എ റഹീമിനെ പരിഹസിച്ച മുസ്ലിം ലീഗിന് മറുപടി

തിരുവനന്തപുരം: എ എ റഹീമിനെ വിമർശിച്ച മുസ്ലിം ലീഗിനെ ട്രോളി സോഷ്യൽ മീഡിയ. ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റി അധ്യക്ഷനായി എ എ റഹീമിനെ തിരഞ്ഞെടുത്തു എന്ന വാർത്തയ്ക്ക് താഴെയാണ് വിമർശനങ്ങളും അതിക്ഷേപങ്ങളുമായി മുസ്ലിം ലീഗ് എത്തിയത്. മുണ്ട് ഉടുത്താൽ സംസ്ഥാന അധ്യക്ഷൻ പാന്റ് ഇട്ടാൽ ദേശീയ അധ്യക്ഷൻ എന്നായിരുന്നു എ എ റഹീമിനെക്കുറിച്ച് മുസ്ലിം ലീഗ് പറഞ്ഞത്.

Also Read:പുനീത് രാജ്കുമാര്‍ ഇനി ഓര്‍മ്മ: മാതാപിതാക്കള്‍ക്കരികില്‍ അന്ത്യവിശ്രമം, സംസ്‌കാരം നടത്തി

ഇതിനെതിരെയാണ് കടുത്ത വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്. പാണക്കാട് തറവാട് മുറ്റത്ത് ഇരുന്ന് അൻപതാള് കോയി ബിരിയാണി തിന്നാൽ അത്‌ ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി, പാണക്കാട് തറവാട്ടിലെ ഡൈനിങ് ടേബിളിൽ ഇരുന്ന് പത്താള് കോയി മന്തി തിന്നാൽ അത്‌ മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റിയെന്നാണ് സോഷ്യൽ മീഡിയയുടെ വിമർശനം. വേഷത്തിന്റെ പേരിൽ ആരെയും വിലയിരുത്തരുതെന്നും വിമർശിക്കരുതെന്നും സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നു.

ആദ്യം നിങ്ങൾ തിരുത്തൂ എന്ന് മുസ്ലിം ലീഗിനോട് സോഷ്യൽ മീഡിയ പറയുന്നു. ഹരിത വിഷയത്തിലെ നിലപാടിനെയും ഇതോടൊപ്പം തന്നെ സോഷ്യൽ മീഡിയ വീണ്ടും ചർച്ച ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button