Latest NewsSaudi ArabiaNewsInternationalGulf

വേൾഡ് എക്‌സ്‌പോ 2030: ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ച് സൗദി

റിയാദ്: വേൾഡ് എക്സ്പോ 2030 ന് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ച് സൗദി അറേബ്യ. ഇക്കാര്യം വ്യക്തമാക്കി സൗദി അപേക്ഷ സമർപ്പിച്ചു. മാറ്റത്തിന്റെ യുഗപ്പിറവിയിൽ മുന്നേറുന്ന സൗദിയ്ക്ക് വേൾഡ് എക്‌സ്‌പോ വിജയകരമായ രീതിയിൽ നടത്താൻ കഴിയുമെന്നാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അറിയിച്ചത്. പരിവർത്തനത്തിൽ നിന്നുള്ള പാഠങ്ങൾ ലോകവുമായി പങ്കുവയ്ക്കാൻ അസാധാരണ അവസരമായാണ് വേൾഡ് എക്സ്പോ 2030 യെ കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Also: ജമ്മുകാശ്മീരില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ടുപേര്‍ കൂടി പിടിയില്‍: ഇതുവരെ അറസ്റ്റിലായത് 25 ഭീകരര്‍

സൗദി വിഷൻ 2030 ന്റെ സമാപനവും ഇതോടനുബന്ധിച്ചു നടക്കും. എണ്ണ ആശ്രിതത്വം കുറച്ച് സമ്പദ് വ്യവസ്ഥയെ വൈവിധ്യവൽകരിക്കുക, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, വിനോദം, ടൂറിസം തുടങ്ങിയ പൊതുസേവന മേഖലകൾ വികസിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് സൗദി വിഷൻ 2030 പദ്ധതി നടത്തുന്നത്. 2030 ഒക്ടോബർ 1 മുതൽ 2031 ഏപ്രിൽ 1 വരെയായിരിക്കും വേൾഡ് എക്‌സ്‌പോ 2030 നടക്കുക.

Read Also: ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ച് മുഖ്യമന്ത്രിയുടെ പ്രസംഗം, വിശ്വാസി അയിരുന്നെങ്കില്‍ മെത്രാനായേനെയെന്ന് ആലഞ്ചേരി

shortlink

Related Articles

Post Your Comments

Related Articles


Back to top button