ThiruvananthapuramNattuvarthaLatest NewsKeralaNewsCrime

അമ്മയെ കിണറ്റില്‍ തള്ളിയിട്ട് കൊന്നു, മകനെയും കൊലപ്പെടുത്തി: ആറുവര്‍ഷത്തിന് ശേഷം പ്രതികളുമായി തെളിവെടുപ്പ്

തിരുവനന്തപുരം: അമ്മയെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന സംഭവത്തിന് സാക്ഷിയായ മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി പൊലീസ് ആറുവര്‍ഷത്തിന് ശേഷം തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ പ്രതികളിലൊരാള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. വണ്ടിപ്പുര കൈതറക്കുഴി വീട്ടില്‍ പുഷ്പാംഗന്‍ (45), ഇയാളുടെ ഭാര്യാസഹോദരന്‍ വിനേഷ് (35), വണ്ടിപ്പുര സ്വദേശികളായ അഭിലാഷ് (40), സുരേഷ് (42) എന്നിവരാണ് പിടിയിലായ പ്രതികള്‍.

Read Also : രാജ്യസഭ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു: ജോസ് കെ മാണി രാജിവച്ച സീറ്റിലേയ്ക്ക് തെരഞ്ഞെടുപ്പ്

വെഞ്ഞാറമൂട് നെല്ലനാട് 2015 മാര്‍ച്ച് 26ന് ആയിരുന്നു സംഭവം. കീഴായിക്കോണം കൈതറക്കുഴി വീട്ടില്‍ പ്രദീപ് (32), മാതാവ് സുശീല എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ സുശീലയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്തതിനുശേഷം സമീപത്തെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് സംഭവത്തിന്റെ ഏക സാക്ഷിയായിരുന്നു മകന്‍ പ്രദീപിനെ പ്രതികള്‍ കീഴായിക്കോണം മരോട്ടിക്കുഴി ഈശാനുകോണം നടവരമ്പിനു സമീപത്തെ പൊന്തക്കാട്ടില്‍ വച്ച് കഴുത്തില്‍ കൈലിമുണ്ട് കുരുക്കി കൊലപ്പെടുത്തുകയായിരുന്നു.

കേസിന്റെ വിചാരണ ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പ്രദീപ് കൊല്ലപ്പെടുന്നത്. പ്രദീപ് കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കകം കേസിലെ മൂന്നാം പ്രതി വെളുത്തപാറ വീട്ടില്‍ റീജു ആത്മഹത്യ ചെയ്തിരുന്നു. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രദീപിനെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഒരു ലക്ഷത്തിലധികം വരുന്ന ഫോണ്‍കോളുകള്‍ പരിശോധിച്ചായിരുന്നു ആറുവര്‍ഷത്തിന് ശേഷം പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button