Latest NewsKeralaIndiaNews

രാജ്യസഭ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു: ജോസ് കെ മാണി രാജിവച്ച സീറ്റിലേയ്ക്ക് തെരഞ്ഞെടുപ്പ്

2024 ജൂലൈ 1 വരെയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സീറ്റിന്റെ കാലാവധിയുള്ളത്

ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. നവംബര്‍ 29നാണ് വോട്ടെടുപ്പ് നടക്കുക. നിലവില്‍ ഒഴിവുള്ള സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് ജോസ് കെ മാണി രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന സീറ്റിലേയ്ക്കായിരിക്കും മത്സരം. നവംബര്‍ 9ന് വിജ്ഞാപനമിറക്കും. നവംബര്‍ 16 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം.

Read Also : സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു: കാസര്‍കോട് മഴ കനക്കും, മത്സ്യ ബന്ധനത്തിന് വിലക്ക്

സൂക്ഷ്മ പരിശോധന നവംബര്‍ 17ന് ആയിരിക്കും. നവംബര്‍ 22 വരെ പത്രിക പിന്‍വലിക്കാനുള്ള അനുമതിയുണ്ട്. വോട്ടെണ്ണല്‍ നവംബര്‍ 29ന് തന്നെയായിരിക്കും. 2024 ജൂലൈ 1 വരെയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സീറ്റിന്റെ കാലാവധിയുള്ളത്.

കേരളം കൂടാതെ പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇരു സംസ്ഥാനങ്ങളിലും ഓരോ സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ജനുവരി 11ന് ആണ് ജോസ് കെ മാണി രാജിവച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button