ദുബായ്: എഎഫ്സി അണ്ടര്‍ 23 ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യക്ക് ജയം. കിര്‍ഗിസ്താനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ച ഇന്ത്യ ഗ്രൂപ്പ് ഇയില്‍ രണ്ടാം സ്ഥാനക്കാരായി. യുഎഇയാണ് ഗ്രൂപ്പ് ജേതാക്കള്‍. എന്നാല്‍, ഈ ജയത്തോടെ ഇന്ത്യയ്ക്ക് ഫൈനല്‍ റൗണ്ട് ഉറപ്പായിട്ടില്ല.
ഗ്രൂപ്പ് ജേതാക്കള്‍ക്ക് മാത്രമാണ് നേരിട്ട് യോഗ്യത നേടാനാകൂ. പതിനൊന്ന് ഗ്രൂപ്പുകളിലെ മികച്ച നാല് രണ്ടാം സ്ഥാനക്കാര്‍ക്കും യോഗ്യത ലഭിക്കും. എന്നാല്‍, ഇന്ത്യക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് മാത്രമാണ് നേടാനായത്. ഒമാനെ തോല്‍പിച്ചിരുന്നെങ്കിലും ഗ്രൂപ്പിലെ നാലാമത്തെ ടീമിനെതിരായ പ്രകടനം യോഗ്യതാ മാനദണ്ഡമായി കണക്കാക്കില്ല.
Read Also:- തോല്‍വിയുടെ പേരില്‍ മാത്രം ഇന്ത്യയെ തള്ളിക്കളയാനാകില്ല, അവർ ഫൈനലിലേക്ക് യോഗ്യത നേടും: ഗവാസ്‌കര്‍
ഗ്രൂപ്പ് ഇയിലെ നിര്‍ണാക പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ കിര്‍ഗിസ്താനെ പരാജയപ്പെടുത്തിയത്. കിര്‍ഗിസ്താന്‍ വ്യക്തമായ മേധാവിത്വം പുലര്‍ത്തിയ നിശ്ചിത സമയത്തും നിരവധി നിര്‍ണായക സേവുകളിലൂടെ ധീരജ് ഇന്ത്യയുടെ വല കാത്തു. സ്കോർ:4-1.
Post Your Comments