NattuvarthaLatest NewsKeralaNewsIndia

മറ്റുള്ളവർ കൊണ്ടു വരുന്ന ആൾക്കൂട്ടത്തിന് മുൻപിൽ ചെങ്കൊടി പിടിക്കാൻ കുറച്ചു പേർ: തോമസ് ഐസക്

കർഷക സമരം നിയന്ത്രിയ്ക്കുന്നത് ഇടതുപക്ഷ ശക്തികളാണെന്ന് തോമസ് ഐസക്

തിരുവനന്തപുരം: മറ്റുള്ളവർ കൊണ്ടു വരുന്ന ആൾക്കൂട്ടത്തിന് മുൻപിൽ ചെങ്കൊടി പിടിക്കാൻ കുറച്ചു പേർ എന്ന സോഷ്യൽ മീഡിയ കമന്റുകൾക്ക് മറുപടിയുമായി തോമസ് ഐസക്. ഡൽഹിയിലെ കർഷക സമരത്തിൽ അഖിലേന്ത്യാ കിസാൻസഭയുടെ ചെങ്കൊടി പല ചിത്രങ്ങളിലും കാണുമ്പോൾ ചിലർക്കു ചൊറിയാറുണ്ട്. ആൾക്കൂട്ടമെല്ലാം മറ്റു സംഘടനകൾ കൊണ്ടുവരുന്നത്, അതിന്റെ മുന്നിൽ ചെങ്കൊടി പിടിക്കാൻ കുറച്ചുപേർ എന്ന അർത്ഥത്തിലുള്ള ഒട്ടേറെ കമന്റുകൾ വായിക്കാൻ ഇടവന്നിട്ടുണ്ട്. ഇങ്ങനെ നമ്മുടെ നിറം ഈ സമരത്തിനുമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുതെന്ന് ഉപദേശിക്കുന്ന സുഹൃത്തുക്കളെയും വായിച്ചിട്ടുണ്ട്. സിംഘുവിലെ സന്ദർശനം ഇത്തരത്തിൽ എന്തെങ്കിലും സംശയം എന്റെ മനസ്സിൽ ഉണ്ടായിരുന്നെങ്കിൽ അവ പാടേ നീക്കിയെന്ന് തോമസ് ഐസക് പറയുന്നു.

Also Read:ആദ്യം റോഡിലെ കുണ്ടും കുഴിയും നികത്തട്ടെ, അതിന് കഴിയാത്ത സർക്കാറാണ് കെ.റെയിൽ പദ്ധതി നടപ്പാക്കുന്നത് – കെ.മുരളീധരൻ

ഡൽഹിയിലെ കർഷക സമരത്തിൽ പങ്കെടുത്ത ശേഷമായിരുന്നു വിമർശനങ്ങൾക്കുള്ള തോമസ് ഐസക്കിന്റെ മറുപടി. ‘എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ നിങ്ങളും ഡൽഹിയിലെ ഈ സമരഭൂമികൾ സന്ദർശിക്കണം. കിസാൻ സമരവും സംയുക്ത ട്രേഡ് യൂണിയൻ സമരവും കോർത്തിണക്കുന്നതിന് നേതൃത്വം നൽകുന്നത് ഇടതുപക്ഷക്കാരാണ്. മറ്റു സംസ്ഥാനങ്ങളിൽ ഐക്യദാർഡ്യ സമരങ്ങൾക്ക് ഏറ്റവും മുൻകൈയെടുത്തിട്ടുള്ളത് കിസാൻ സഭയാണ്. ഇത്തരത്തിലുള്ള പൂർണ്ണ സമരാർപ്പണമാണ് ഈ അംഗീകാരം നേടിക്കൊടുത്തിട്ടുള്ളത്.
അഖിലേന്ത്യാ കിസാൻ സഭ മാത്രമല്ല, ഒട്ടേറെ ഇടതുപക്ഷ കർഷക സംഘടനകൾ സജീവമായി രംഗത്തുണ്ട്’, തോമസ് ഐസക് പറയുന്നു.

‘പഞ്ചാബിൽ നിന്നു മാത്രം 11 ഇടതുപക്ഷ സംഘടനകൾ സമരത്തിലുണ്ട്. ചിലർ പറഞ്ഞറിഞ്ഞത് പഞ്ചാബിൽ ഈ സമരം കാറ്റുപിടിപ്പിക്കുന്നതിനും ഡൽഹിയിലേയ്ക്കുള്ള മാർച്ചിലേയ്ക്കു കലാശിച്ചതിലും നിർണ്ണായ പങ്ക് ഉഗ്രവാഹൻ എന്ന വിശേഷണത്തോടെയുള്ള ഒരു തീവ്ര ഇടതുപക്ഷ കിസാൻ സംഘടനയ്ക്കാണെന്നാണ്. രാജ്യത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു സമരമാണ് ഡൽഹിയിൽ നടക്കുന്നത്’, തോമസ് ഐസക് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button